ശബരിമലയിലെ മേല്‍ശാന്തി നിയമനത്തില്‍ ഇടപെടലുമായി സുപ്രീം കോടതി.ഹൈക്കോടതി വിധിക്കെതിരായ ഹര്‍ജിയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനും സംസ്ഥാനസര്‍ക്കാരിനും സുപ്രീംകോടതി നോട്ടീസ് നല്കി.ശബരിമല മേല്‍ശാന്തി നിയമനം മലയാള ബ്രാഹ്മണര്‍ക്കായി സംവരണം ചെയ്തത് ശരിവച്ച കേരള ഹൈക്കോടതി വിധിക്കെതിരെയിട്ടാണ് ഹര്‍ജി.അവര്‍ണ വിഭാഗത്തിലെ ശാന്തിക്കാരായ ടി എല്‍ സിജിത്ത് ,പി ആര് വിജീഷ് എന്നിവര്‍ സമര്‍പ്പിച്ച ഹരജിയിലാണ് നോട്ടീസ്.നിയമ സര്‍വകലാശാലാ മുന്‍ വൈസ് ചാന്‍സലര്‍ പ്രൊഫസര്‍ ഡോക്ട ര്‍ മോഹന്‍ ഗോപാല്‍ ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായി.