കോഴിക്കോട്: പാനൂർ ബോംബ് സ്ഫോടനത്തിൽ ഉൾപ്പെട്ടവരുടെ രാഷ്ട്രീയ പശ്ചാത്തലം തിരയേണ്ടതില്ലെന്ന് മുൻമന്ത്രിയും വടകരയിലെ എൽഡിഎഫ് സ്ഥാനാർഥിയുമായ കെ.കെ. ശൈലജ. ക്രിമിനലായിക്കഴിഞ്ഞാൽ അവരെ ക്രിമിനലുകൾ ആയി കണ്ടാൽ മതിയെന്നും ശൈലജ പ്രതികരിച്ചു.
![](https://newsw.org/wp-content/uploads/2024/04/web-Recovered-Recovered-22.jpg)
നല്ല പശ്ചാത്തലമുള്ള കുടുംബങ്ങളിൽനിന്നുപോലും വഴിപിഴച്ച് പോകുന്ന ചെറുപ്പക്കാർ ഉണ്ട്, സ്ഫോടനത്തിൽ ഉൾപ്പെട്ടവരുടെ കുടുംബംതന്നെ അവരെ തള്ളിപ്പറഞ്ഞുകഴിഞ്ഞു. മരിച്ചയാളുടെ കുടുംബത്തെ സന്ദർശിക്കാൻ പാർട്ടി ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. തനിക്കെതിരേ ഉന്നയിക്കാൻ മറ്റു വിഷയങ്ങളില്ലാത്തതിനാലാണ് യുഡിഎഫിന്റെ പ്രചാരണമെന്നും ശൈലജ കൂട്ടിച്ചേർത്തു.
പുകവലിക്കുന്നത് വീഡിയോ എടുത്തു;28കാരനെ കുത്തിക്കൊലപ്പെടുത്തി യുവതി
പാനൂര്‍ സ്ഫോടനക്കേസിലുള്‍പ്പെട്ട ആള്‍ക്കൊപ്പമുള്ള ഫോട്ടോ പ്രചരിപ്പിച്ച് കെ.കെ. ശൈലജക്കെതിരായ ആരോപണങ്ങള്‍ ഉയര്‍ന്നുകൊണ്ടിരിക്കുന്നതിനിടെയാണ് പ്രതികരണം.ബോംബ് നിര്‍മ്മാണത്തിനിടെയാണ് വെള്ളിയാഴ്ച പുലര്‍ച്ചെയോടെ പാനൂര്‍ കുന്നോത്ത് പറമ്പില്‍ സ്ഫോടനമുണ്ടായത്. മരിച്ച ഷെറിന്റെ വീട്ടില്‍ സിപിഎം നേതാക്കള്‍ സന്ദര്‍ശനം നടത്തിയതും വലിയ ചര്‍ച്ചയായിരുന്നു.