ഹിന്ദുജ കുടുംബത്തിലെ സ്വിസ് പൗരന്മാരായ കമല്‍, പ്രകാശ് ഹിന്ദുജ, നമ്രത, അജയ് ഹിന്ദുജ എന്നീ നാലുപേര്‍ക്കും എതിരെ ഒരു വിധത്തിലുള്ള തടവോ ശിക്ഷയോ തടഞ്ഞു വെക്കലോ ഉണ്ടായിട്ടില്ല.സ്വിസ് നിയമ നടപടിക്രമങ്ങള്‍ അനുസരിച്ച് പരമോന്നത കോടതിയുടെ അന്തിമ വിധി വരെ നിരപരാധിത്വം എന്ന വിലയിരുത്തലാണ് ഏറ്റവും പ്രാധാന്യത്തോടെ മുകളിലുണ്ടാകുക.അതുണ്ടാകാതെ കീഴിക്കോടതിയുടെ വിധി പ്രയോഗത്തിലില്ലാതിരിക്കുന്നതും നടപ്പാക്കാതിരിക്കുന്നതുമായിരിക്കും.
ഇവര്‍ക്കെതിരെ ഉണ്ടായിരുന്ന ഏറ്റവും ഗൗരവമായ കുറ്റാരോപണമായ മനുഷ്യക്കടത്ത് കോടതി കഴിഞ്ഞ ദിവസം പൂര്‍ണമായി തള്ളിക്കളഞ്ഞിരുന്നു.ഈ കേസില്‍ പരാതിക്കാര്‍ ഇല്ലെന്നതും പരിഗണിക്കേണ്ടതാണ്.അവര്‍ സ്റ്റേറ്റ്മെന്റുകള്‍ ഒപ്പുവെച്ചത് അതെന്തെന്ന് പോലും മനസിലാകാതെയായിരുന്നു എന്നും കോടതിയില്‍ അവര്‍ പ്രസ്താവിച്ചു.അവര്‍ ഇത്തരം നടപടിക്രമങ്ങള്‍ ആഗ്രഹിക്കുന്നില്ല.അവര്‍ അത് ആഗ്രഹിച്ചിരുന്നുമില്ല.
നാല് ഹിന്ദുജ കുടുംബാംഗങ്ങളും തങ്ങളെ ബഹുമാനത്തോടും അന്തസോടും കുടുംബത്തെ പോലെയുമാണ് പരിഗണിച്ചിരുന്നതെന്നും അവര്‍ വ്യക്തമാക്കിയിട്ടുമുണ്ട്.ഈ നാലു കുടുംബാംഗങ്ങള്‍ക്കും സ്വിസ് നീതീന്യായപ്രക്രിയയില് പൂര്‍ണ വിശ്വാസമുണ്ട്.സത്യം വിജയിക്കുമെന്ന കാര്യത്തില്‍ അവര്‍ക്ക് ആത്മവിശ്വാസവുമുണ്ടെന്നും കമല്‍, പ്രകാശ് ഹിന്ദുജ, നമ്രത, അജയ് ഹിന്ദുജ എന്നിവരുടെ വക്താവ് പറഞ്ഞു.