ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകനായി ഗൗതം ഗംഭീര്‍ ഉടന്‍ ചുമതലയേല്‍ക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നു.ഒപ്പം
ചില മുതിര്‍ന്ന താരങ്ങളുടെ കരിയര്‍ സംസാര വിഷയമായി. ബിസിസിഐയുമായുള്ള അഭിമുഖത്തില്‍ നാല് മുതിര്‍ന്ന താരങ്ങളുടെ അവസാന ടൂര്‍ണമെന്റായി 2025ലെ ചാമ്പ്യന്‍സ് ട്രോഫി കണക്കാക്കപ്പെടുമെന്ന് ഗംഭീര്‍ പറഞ്ഞതായി നവഭാരത് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
വിരാട് കോഹ്ലി, രോഹിത് ശര്‍മ്മ, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി തുടങ്ങിയ താരങ്ങള്‍ക്ക് പാകിസ്താനില്‍ നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫി അവസാന അവസരമായിരിക്കും. ടൂര്‍ണമെന്റ് വിജയത്തിന് ഈ താരങ്ങളില്‍ സംഭാവനകള്‍ നല്കാന് കഴിയാത്തവരെ ടീമിന് പുറത്താക്കും. എന്നാല്‍ ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റുകളില്‍ നിന്നും ഇവര്‍ പുറത്താകുമോയെന്ന് വ്യക്തമാക്കിയിട്ടില്ല.