എല്ലാത്തരം ജപ്തികളിലും ഇടപെടാന്‍ സര്‍ക്കാരിന് അധികാരം നല്കുന്ന സുപ്രധാന നിയമദേഭഗതി ബില്‍ നിയമസഭ പാസാക്കിയിരിക്കുകയാണ്. മനസാക്ഷിയില്ലാത്ത ജപ്തി നടപടിക്കിരയായി ആത്മഹത്യ വരെ ചെയ്യുന്ന ജനങ്ങളുടെ ദയനീയ സാഹചര്യം ഒഴിവാക്കാന്‍ സര്‍ക്കാരിന് അവസരം നല്‍കാനും നിസ്സാഹായരായ പാവപ്പെട്ടവര്‍ക്ക് ആശ്വാസവും നല്‍കാനും കഴിയുന്ന നിയമഭേദഗതിയാണ് നിയമസഭ പാസ്സാക്കിയിരിക്കുന്നത്.
1968 ലെ കേരള നികുതി വസൂലാക്കല്‍ ആക്ട് ഭേദഗതി ചെയ്യുന്നതാണ് ഈ ബില്‍. റവന്യു റിക്കവറിയില്‍ സര്‍ക്കാരിന് മോറട്ടോറിയം പ്രഖ്യാപിക്കാം, തഹസില്‍ദാര്‍, കളക്ടര്‍, റവന്യു മന്ത്രി, ധനമന്ത്രി, മുഖ്യമന്ത്രി, മന്ത്രിസഭ എന്നിവര്‍ക്ക് തുകയില്‍ ഇളവനുവദിക്കാം.
അതായത്, നിയമം പ്രാബല്യത്തില്‍ വരുന്നതോടെ ജപ്തി നടപടിക്കിടവരുത്തുന്ന വായ്പാകുടിശികയില്‍ കാല്‍ലക്ഷംവരെ തഹസില്‍ദാറിനും ഒരുലക്ഷംവരെ ജില്ലാകളക്ടര്‍ക്കും അഞ്ചുലക്ഷംരൂപവരെ റവന്യൂമന്ത്രിക്കും 10ലക്ഷംവരെ ധനമന്ത്രിക്കും 20ലക്ഷംവരെ മുഖ്യമന്ത്രിക്കും അതിന് മുകളിലുള്ള തുകയ്ക്ക് സംസ്ഥാനസര്‍ക്കാരിനും ഇടപെട്ട് ജപ്തി നടപടി താല്‍ക്കാലികമായി നിര്‍ത്തിവെക്കാനുള്ള അധികാരമാണ് ലഭിക്കുക.
പാരിസ് ഒളിംപിക്സ്; പി.വി. സിന്ധുവും ശരത് കമലും ഇന്ത്യൻ പതാകയേന്തും
മാത്രമല്ല, സഹകരണ, ദേശസാത്കൃത, ഷെഡ്യൂള്‍ഡ്, കോമേഴ്സ്യല്‍ ബാങ്കുകളുടെയും ജപ്തി നടപടിയില്‍ സര്‍ക്കാരിന് ഇടപെട്ട് വായ്പ എടുത്തയാള്‍ക്ക് ആശ്വാസം നല്കാന് പുതിയ നിയമത്തില്‍ കഴിയുമെന്നതും ഇതിന്റെ സവിശേഷത തന്നെയാണ്.
കൂടാതെ, പുതിയ നിയമം വഴി ജപ്തി നടപടി തടയാനാകുമെന്ന് മാത്രമല്ല, ലേലത്തില്‍ പോകാത്ത ഭൂമി സര്‍ക്കാരിന് ഒരു രൂപയ്ക്ക് ഏറ്റെടുക്കാനാകും. അതിലൂടെ, പലിശ 12ല്‍ നിന്ന് ഒമ്പത് ശതമാനമാക്കി കുറയ്ക്കാനും സര്‍ക്കാരിന് കഴിയും. ഗഡുക്കളായി തിരിച്ചടക്കാനും ജപ്തി ചെയ്യപ്പെടാനിടയുള്ള ഭൂമി വില്പന നടത്താനും നിയമത്തില്‍ ഉടമയ്ക്ക് അവസരം നല്‍കുന്നുമുണ്ട്.
തിരിച്ചടവില്‍ വീഴ്ച വരുത്തിയ ആള്‍ക്കോ, അടുത്ത ബന്ധുവിനോ ബാധ്യതകള്‍ തീര്‍ത്ത് ഭൂമി അഞ്ചു വര്‍ഷത്തിനകം സര്‍ക്കാരില്‍നിന്ന് ഏറ്റെടുക്കാം എന്നതും ഈ നിയമത്തിന്റെ സവിശേഷതയെന്നു തന്നെ പറയാം. മാത്രമല്ല, ജപ്തി ചെയ്ത ഭൂമി മറ്റൊരു വ്യക്തിക്ക് വില്‍ക്കാനും സാധിക്കും.
എം എ ബേബി-ഐസക് ടീം പിണറായിക്കെതിരെ നീക്കം.
വാങ്ങുന്നയാളും വില്‍ക്കുന്നയാളും ചേര്‍ന്ന് നിശ്ചിതഫോറത്തില്‍ ജില്ലാകളക്ടര്‍ക്ക് അപേക്ഷ നല്കിയാന് വസ്തുവില്പന രജിസ്റ്റര്‍ ചെയ്യാനാകും. ഇനി, വസ്തു ഉടമ മരണപ്പെട്ടാന് അവകാശികള്‍ക്ക് ഭൂമി തിരികെയെടുക്കാനുള്ള അവസരവും ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്.
നിലവിലെ നിയമത്തില്‍ റിക്കവറി നടപടികള്‍ സ്റ്റേ ചെയ്യാന്‍ സര്‍ക്കാരിനു വ്യവസ്ഥകളില്ലെന്ന് റവന്യു റിക്കവറിയുമായി ബന്ധപ്പെട്ട കേസില്‍ ഹൈക്കോടതി നിരീക്ഷിച്ചതോടെയാണ് ഭേദഗതി വരുത്താമെന്ന തീരുമാനത്തില്‍ സര്‍ക്കാരിനെ എത്തിച്ചത്.
കേരള റവന്യൂ റിക്കവറി ആക്ടിലെ സെക്ഷന്‍ 71 പ്രകാരം, ധനകാര്യ സ്ഥാപനങ്ങള്‍ മുന്‍കൂര്‍ നല്കിയ വായ്പകള്‍ തിരിച്ചുപിടിക്കാന്‍ സര്‍ക്കാരിനെ അറിയിക്കാം. സര്‍ക്കാര്‍ ചില കേസുകളില്‍ മുന്‍കാലങ്ങളില്‍ നടപടികള്‍ സ്റ്റേ ചെയ്യുകയോ കടം വാങ്ങുന്നയാള്‍ക്ക് കുടിശികയുള്ള തുക തവണകളായി തിരിച്ചടയ്ക്കാന്‍ അനുവദിക്കുകയോ ചെയ്തിട്ടുണ്ട്.
വായ്പത്തട്ടിപ്പ്: സി.പി.എം. ഏരിയാ കമ്മിറ്റി അംഗത്തെ പാർട്ടിയിൽനിന്നു പുറത്താക്കി
എന്നാല്‍ ഒരു പ്രത്യേക കേസില്‍ നല്കിയ സ്റ്റേയ്ക്കെതിരേ സ്വകാര്യ ബാങ്ക് ഹൈക്കോടതിയെ സമീപിച്ചതിനെത്തുടര്‍ന്ന്, നിലവിലുള്ള നിയമം സര്‍ക്കാരിന് അത്തരം അധികാരങ്ങള്‍ അനുവദിക്കുന്നില്ലായെന്ന് കോടതി മനസ്സിലാക്കുകയായിരുന്നു. നിയമ ഭേദഗതി, സര്‍ക്കാരിന് റിക്കവറി നടപടികള്‍ സ്റ്റേ ചെയ്യാനും അതുപോലെതന്നെ തവണകളായി തിരിച്ചടയ്ക്കാനോ മോറട്ടോറിയം പ്രഖ്യാപിക്കാനോ കടം വാങ്ങുന്നയാള്‍ക്ക് അധികാരം ലഭിക്കുകയാണ് ഇതുവഴി.
ബാങ്ക് ജപ്തിയില്‍ ഉള്‍പ്പെടെ സര്‍ക്കാരിന് ഇടപെടാന്‍ കഴിയാത്ത സ്ഥിതി മറി കടക്കാനും സാധാരണ ജനങ്ങള്‍ക്ക് ആശ്വാസം പകരാനുള്ള നിയമ ഭേദഗതിയാണിതെന്ന ടാഗ് ലൈനോടെ തന്നെയായാണ് റവന്യു മന്ത്രി കെ. രാജന് ബില്ലിനെക്കുറിച്ച് നിയമസഭയില്‍ അറിയിച്ചതും.
ചെറിയ കുടിശികയ്ക്കു വേണ്ടി കുടിശികക്കാരുടെ വിലപിടിപ്പുള്ള മുഴുവന്‍ ഭൂമിയും ജപ്തി ചെയ്യപ്പെടുന്നത് കുടിശികക്കാരന് നേരിട്ടിരുന്ന വലിയ പ്രതിസന്ധി തന്നെയാണ്.
ഇത്തരം സാഹചര്യം ഉണ്ടായാല്‍ ഭൂമിയുടെ ന്യായവിലയ്ക്കനുസരിച്ച് ജപ്തി ക്ലിപ്തപ്പെടുത്തണമെന്ന് കുടിശികക്കാരന് അപേക്ഷിക്കാം. ഇത് അനുവദിക്കാന്‍ കളക്ടര്‍ക്ക് നിയമത്തില്‍ അധികാരം നല്‍കുന്നുണ്ട്. റവന്യൂ റിക്കവറി മൂലം ബുദ്ധിമുട്ട് നേരിടുന്നവര്‍ക്ക് വലിയൊരു ആശ്വാസം തന്നെയായിരിക്കും ഈ നിയമ ഭേതഗതിയിലൂടെ നടപ്പിലാകുക.