എറണാകുളം:ഒരു കോടി പത്തുലക്ഷം രുപയുടെ ക്രിപ്റ്റോ കറന്‍സി തട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ സി ഐക്കെതിരെ കേസ്.പൊലീസ് അക്കാദമിയിലെ ട്രെയിനിങ് ഇന്‍സ്പെക്ടറായ സി ഐക്കെതിരെയാണ് എറണാകുളം എളമക്കര പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.എറണാകുളം ജില്ലാക്കോടതിയുടെ നിര്‍ദേശാനുസരണം ഫെബ്രുവരി 20 ന് കേസേടുത്തിട്ടും നടപടി ഉണ്ടായില്ല.പൊലീസ് അക്കാദമിയിലെ ഉന്നതരും കണ്ണടച്ചു.അമ്പലപ്പുഴ സ്വദേശി എം.ഷൈന്‍ നല്കിയ പരാതിയില്‍ പ്രഥമദൃഷ്ട്യ കഴമ്പുണ്ടെന്ന് കണ്ട് കേസേടുക്കാന്‍ കോടതി നിര്‍ദേശിക്കുകയായിരുന്നു.
പൊലീസ് അക്കാദമിയില്‍ ദീര്‍ഘകാലമായി ടെയിനിംഗ് ഇന്‍സ്പെക്ടറാ സി ഐയുടെ ഉന്നതബന്ധങ്ങള്‍ കാരണമാണ് സിഐക്കെതിരെ എളമക്കര പൊലീസ് ചെറുവിരല്‍ പോലും അനക്കാത്തതെന്നും ആക്ഷേപമുണ്ട്.സാമ്പത്തിക ഇടപാടുകള്‍ ഡിജിറ്റല്‍ രീതിയിലായത് കൊണ്ട് തെളിവുകള്‍ പൊലീസിന് മുന്നിലുണ്ട്.എന്നിട്ടും യതൊരു നടപടിയും കൈകൊളളാന്‍ പൊലീസ് തയ്യാറാവുന്നില്ല.സംസ്ഥാനത്ത് പൊലീസ് ഗുണ്ടാ ബന്ധം വലിയ വിമര്ശനങ്ങള്ക്ക്് കാരണമായ സാഹചര്യത്തിലാണ് ക്രിപ്പ്റ്റോ കറന്‍സി തട്ടിപ്പിന്റെ പേരിലുയരുന്ന പുതിയ വിവാദം.