തൊടുപുഴ:മുല്ലപെരിയാര്‍ ഡാമിലെ ജലനിരപ്പ് നിലവില്‍ ഭയപ്പെടുത്തുന്ന നിലയിലല്ലെന്നും ഓഗസ്റ്റ് മൂന്ന് വൈകീട്ട് നാലുമണിവരെ 131.75 അടിയാണെന്നും കലക്ടര്‍ വി വിഘ്നേശ്വരി ഐ എ എസ് അറിയിച്ചു.ഡാമിന്റെ ഇപ്പോഴത്തെ റൂള്‍ ലെവല്‍ പ്രകാരം ജലനിരപ്പ് 137 അടിയില്‍ എത്തിയാല്‍ മാത്രമേ ഡാം തുറക്കേണ്ട സാഹചര്യം ഉള്ളൂ.നിലവില്‍ ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ മഴയും ഡാമിലേക്കുള്ള നിരൊഴുക്കും കുറഞ്ഞിട്ടുണ്ട്. ഷട്ടര്‍ തുറക്കേണ്ട സാഹചര്യം ഉണ്ടാവുകയാണെങ്കില്‍ അതിനുള്ള എല്ലാ മുന്നൊരുക്കങ്ങളും ജില്ലാ ഭരണകൂടം സ്വീകരിച്ചിട്ടുണ്ടെന്നും കലക്ടര്‍ വ്യക്തമാക്കി.
മുല്ലപ്പെരിയാര്‍ ഡാമിനെ സംബന്ധിച്ച് ജനങ്ങളെ ഭയപ്പെടുത്തുന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രചരണം നടക്കുന്ന സാഹചര്യത്തിലാണ് വസ്തുതകള്‍ വ്യക്തമാക്കിയത്.സോഷ്യല്‍ മീഡിയ ശരിയായ രീതിയില്‍ ഉപയോഗിക്കാന്‍ ശ്രമിക്കണമെന്നും കലക്ടര്‍ പറഞ്ഞു.മുലപ്പെരിയാര്‍ ഡാമിനെ സംബന്ധിച്ചുളള ആശങ്കകള്‍ പങ്കുവെക്കുന്ന നിരവധി വീഡിയോകളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.