പത്തനംതിട്ട പന്തളം കൂരമ്പാല തോട്ടുകര പാലത്തിന് സമീപം 2 പേര് ഷോക്കേറ്റ് മരിച്ചു.ഇന്ന് രാവിലെ ഏഴ് മണിക്ക് ശേഷമാണ് സംഭവമുണ്ടായത്.കൂരമ്പാല അരുണോദയത്തില്‍ ചന്ദ്രശേഖരന് (65), പി ജി ഗോപാലപിള്ള (62) എന്നിവരാണ് മരിച്ചത്.പാടശേഖരത്തില്‍ പന്നി കയറാതിരിക്കാന്‍ വൈദ്യുതി വേലി സ്ഥാപിച്ചിരുന്നു.ഈ വൈദ്യുതി ലൈനില്‍ നിന്ന് ഒരാള്‍ക്ക് ഷോക്കേറ്റു.അത് കണ്ട് നിന്ന അടുത്തയാള്‍ രക്ഷപ്പെടുത്താന്‍ ശ്രമിച്ചു. തുടര്‍ന്നാണ് ഇദ്ദേഹത്തിനും ഷോക്കേറ്റത്.ഒരാല് സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു.അടുത്തയാള്‍ ആശുപത്രിയിലെക്ക് കൊണ്ടുപോകുന്ന വഴിയാണ് മരിച്ചതെന്ന് പൊലീസ് പറയുന്നു.വാഴയും കപ്പയുമുള്‍പ്പെടെ വിവിധ കൃഷികള്‍ ഇരുവരും ചേര്‍ന്ന് ചെയ്യ്തിരുന്നു.