കൊച്ചി:ജപ്പാനിലെ മൊതേഗി മൊബിലിറ്റി റിസോര്‍ട്ടില്‍ ഈ ആഴ്ച നടക്കുന്ന 2024 എഫ്ഐഎം ഏഷ്യാ റോഡ് റേസിങ് ചാമ്പ്യന്‍ഷിപ്പിന്റെ മൂന്നാം റൗണ്ടിനൊരുങ്ങി ഐഡിമിത്സു ഹോണ്ട റേസിങ് ഇന്ത്യ ടീം റൈഡര്‍മാര്‍.
തായ്ലാന്‍ഡിലെ ചാങ് ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടില്‍ നടന്ന ആദ്യ റൗണ്ടിലും ചൈനയിലെ സുഹായ് ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടില്‍ നടന്ന രണ്ടാം റൗണ്ടിലും വളരെ മികച്ച പ്രകടനമാണ് ടീം കാഴ്ചവെച്ചത്. എപി250 ശ്രേണിയിൽ നിന്നും നേടിയ 10 പോയിന്റുമായാണ് ഹോണ്ട ടീം മൂന്നാം റൗണ്ടില്‍ മത്സരിക്കാനിറങ്ങുന്നത്.
ചൈനയില്‍ നടന്ന രണ്ടാം റൗണ്ടിലെ ആദ്യ റേസില്‍ നിര്‍ണായകമായ അഞ്ച് പോയിന്റുകള്‍ ടീമിന് സമ്മാനിച്ച ചെന്നൈ സ്വദേശി കാവിന് ക്വിന്റല്‍ മത്സരത്തിൽ ആദ്യ 15നുള്ളിലാണ് ഫിനിഷ് ചെയ്തത്. മലപ്പുറത്ത് നിന്നുള്ള സഹതാരം മൊഹ്സിൻ പറമ്പനും രണ്ടാം റൗണ്ടില്‍ മികച്ച പ്രകടനം നടത്തിയിരുന്നു. പ്രതികൂല കാലാവസ്ഥ കാരണം രണ്ടാം റൗണ്ടിന്റെ രണ്ടാം റേസ് റദ്ദാക്കിയിരുന്നു.
അവസാന മത്സരം കഠിനമായിരുന്നെങ്കിലും ആദ്യ 15ല്‍ ഫിനിഷ് ചെയ്യാനും ടീമിന് പോയിന്റുകള്‍ സംഭാവന ചെയ്യാനും കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് കാവിന് ക്വിന്റല്‍ പറഞ്ഞു. ജപ്പാനില്‍ മികച്ച റിസള്‍ട്ടാണ് പ്രതീക്ഷിക്കുന്നതെന്നും താരം പറഞ്ഞു.
ഓരോ മത്സരവും ഒരു പഠനാനുഭവമായാണ് കാണുന്നതെന്നും അടുത്ത റൗണ്ടില്‍ പ്രകടനം മെച്ചപ്പെടുത്തുന്നതിലും ടീമിന്റെ പോയിന്റ് പട്ടികയില്‍ കൂടുതല്‍ സംഭാവന നല്കുന്നതിലുമാണ് ഇപ്പോഴത്തെ ശ്രദ്ധയെന്നും മൊഹ്സിന്‍ പറമ്പന്‍ പറഞ്ഞു. റേസിൻറെ 4,5,6 റൗണ്ടുകൾ യഥാക്രമം ജൂലൈ, സെപ്റ്റംബർ, ഡിസംബർ മാസങ്ങളിൽ ഇന്തോനേഷ്യ, മലേഷ്യ, തായ്ലാന്ഡ് എന്നിവിടങ്ങളിൽ നടക്കും.