മുതിര്‍ന്ന പൗരന്മാര്ക്കും ഭിന്നശേഷിക്കാര്‍ക്കും സ്വന്തം വീട്ടില്‍ വോട്ടു ചെയ്യാന്‍ ഒരുക്കിയ ”വീട്ടില്‍ വോട്ട്’ അപേക്ഷകരില്‍ 81 ശതമാനം പേര് വോട്ട് രേഖപ്പെടുത്തി.1,42,799 പേരാണ് ഇതുവരെ വീട്ടില്‍ വോട്ടു ചെയ്തത്.85ല്‍ കൂടുതല്‍ പ്രായമുള്ള 1,02,285 പേരും ഭിന്നശേഷിക്കാരായ 40,514 പേരും ഇതില്‍പ്പെടുന്നു.25 വരെ വീട്ടില്‍ വോട്ട് തുടരും.
പോലീസ്, മൈക്രോ ഒബ്സര്‍വര്‍, വീഡിയോഗ്രാഫര്‍, പോളിങ് ഉദ്യോഗസ്ഥര്‍ എന്നിവരാണ് വീട്ടിലെത്തി വോട്ട് രേഖപ്പെടുത്തുക.സന്ദര്‍ശന വിവരം സ്ഥാനാര്‍ഥികളെയോ,പ്രതിനിധികളെയോ മുന്‍കൂട്ടി അറിയിക്കും.വോട്ട് രേഖപ്പെടുത്തിയ ബാലറ്റുകള്‍ സീല്‍ ചെയ്ത പെട്ടികളില്‍ ശേഖരിച്ച് സ്ട്രോങ് റൂമുകളിലേക്ക് മാറ്റും.വോട്ടിന്റെ രഹസ്യസ്വഭാവം നിലനിര്‍ത്തിയാണ് ഈ പ്രവര്‍ത്തനങ്ങളെല്ലാം.
ഇന്നസെന്റിന്റെ ചിത്രം ദുരുപയോഗം ചെയ്തു;സുരേഷ് ഗോപിക്കെതിരെ പരാതിയുമായി എല്‍ഡിഎഫ്
വീട്ടില്‍ വോട്ടുചെയ്യുന്നവരുടെ വിവരങ്ങള്‍ ‘അവകാശം’ പോര്‍ട്ടലിലൂടെ അപ്പപ്പോള്‍ ലഭ്യമാക്കുകയും നിരീക്ഷിക്കുകയും ചെയ്യും.കഴിഞ്ഞ ദിവസം വീട്ടില്‍ വോട്ട് ചെയ്ത കാസര്‍കോട് മണ്ഡലത്തിലെ 111 വയസ്സുള്ള സി കുപ്പച്ചിയമ്മയെ കലക്ടര്‍ കെ ഇമ്പശേഖര്‍ നേരിട്ടെത്തി അഭിനന്ദിച്ചു.ഇടുക്കി ഇടമലക്കുടി നൂറനടിയിലെ ശിവലിംഗത്തിന് വോട്ട് ചെയ്യാന്‍ ഉദ്യോഗസ്ഥര്‍ 18 കിലോമീറ്റര്‍ വനമേഖലയിലൂടെ കാല്‍നട യാത്ര ചെയ്തു.