ബെംഗളൂരു:ഐപിഎലില്‍ 17-ാം സീസണില്‍ തുടക്കം മുതല്‍ തിരിച്ചടി നേരിടുകയാണ് ബെംഗളൂര് റോയല്‍ ചലഞ്ചേഴ്സ്.നാല് മത്സരങ്ങളില്‍ ഒരു ജയം മാത്രമാണ് ബെംഗളൂരുവിനുള്ളത്.ഈ സാഹചര്യത്തില്‍ റോയല്‍ ചലഞ്ചേഴ്സ് മുന്‍ താരം എ ബി ഡിവില്ലിയേഴ്സ് പ്രതികരണവുമായി രംഗത്തെത്തി.ടീമില്‍ എന്ത് മാറ്റമാണ് വേണ്ടതെന്നാണ് ഡിവില്ലിയേഴ്സ് പറഞ്ഞത്.വിരാട് കോഹ്ലി മാത്രമാണ് ബെംഗളൂരുവിനായി ഭേദപ്പെട്ട ബാറ്റിംഗ് പുറത്തെടുക്കുന്നത്.
റോയല്‍ ചലഞ്ചേഴ്സിന് മികച്ച തുടക്കമാണ് ലഭിക്കുന്നത്.എന്നാല്‍ മധ്യനിരയില്‍ ബാറ്റിംഗ് മോശമാകുന്നു.പവര്‍ പ്ലേയില്‍ ബാറ്റിംഗിനായി മറ്റൊരാളെ നിയോഗിക്കാം.ആറ് മുതല്‍ 15 വരെയുള്ള ഓവറുകളിലാണ് കോഹ്ലിയുടെ സേവനം ബെംഗളൂരു ഉപയോഗിക്കേണ്ടതെന്ന് എ ബി ഡിവില്ലിയേഴ്സ് പറഞ്ഞു.ടൂര്‍ണമെന്റില്‍ ഇനിയും റോയല്‍ ചലഞ്ചേഴ്സിന് പ്രതീക്ഷയുണ്ട്.ഭേദപ്പെട്ട തുടക്കമാണ് ടീമിന് ഐപിഎല്ലില്‍ ലഭിച്ചിരിക്കുന്നത്. വരാനിരിക്കുന്ന മത്സരങ്ങളില്‍ റോയല്‍ ചലഞ്ചേഴ്സിന് വിജയിക്കാന്‍ കഴിയുമെന്നും ഡിവില്ലിയേഴ്സ് വ്യക്തമാക്കി.
വനിതാ ഐപിഎലില്‍ റോയല്‍ ചലഞ്ചേഴ്സ് കീരിടം സ്വന്തമാക്കിയിരുന്നു.അതുകൊണ്ട് തന്നെ ഇത്തവണത്തെ ഐപിഎലില്‍ വലിയ പ്രതീക്ഷയാണ് താരങ്ങളും ആരാധകരും പങ്ക് വെക്കുന്നത്.താനൊരു ഐപിഎല്‍ കിരീടം ആഗ്രഹിക്കുന്നുണ്ടെന്ന് വിരാട് കോലി പറഞ്ഞിരുന്നു.4 മത്സരങ്ങളില്‍ നിന്ന് 1 ജയം മാത്രം സ്വന്തമാക്കാനാണ് നിലവില്‍ ടീമിന് കഴിഞ്ഞിരിക്കുന്നത്.