അഹമ്മദാബാദ്:തോല്‍വിയുടെ മുനമ്പില്‍ നിന്ന് ജയിച്ച് കയറി പഞ്ചാബ് കിംഗ്സ്.ശശാങ്ക് സിംഗെന്ന ഇന്ത്യന്‍ ആഭ്യന്തര ക്രിക്കറ്റിലെ താരത്തിന്റെ പിന്തുണയില്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ അത്ഭുത വിജയം നേടിയിരിക്കുകയാണ് പഞ്ചാബ്.ഗുജറാത്ത് ഉയര്‍ത്തിയ 200 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പഞ്ചാബ് ഒരു ഘട്ടത്തില്‍ നാലിന് 70 എന്ന നിലയില്‍ തകര്‍ന്നു.ഇതോടെ നാല് മത്സരങ്ങളില്‍ നിന്ന് രണ്ട് ജയവുമായി പഞ്ചാബ് പോയിന്റ് ടേബിളില്‍ അഞ്ചാം സ്ഥാനത്തേയ്ക്ക് ഉയര്‍ന്നു.
ആറാമനായി ക്രീസിലെത്തിയ ശശാങ്ക് നൂര്‍ അഹമ്മദിനെ ക്രീസ് വിട്ടിറങ്ങി അതിര്‍ത്തി കടത്തി.ഗുജറാത്തി ബൗളര്‍മാര്‍ ശശാങ്കിന്റെ അടികൊണ്ട് വലഞ്ഞു.29 പന്തില്‍ ആറ് ഫോറും നാല് സിക്സും സഹിതം 61 റണ്‍സുമായി ശശാങ്ക് പുറത്താകാതെ നിന്നു.ഒരു പന്ത് ബാക്കി നില്‍ക്കെ പഞ്ചാബിന് മൂന്ന് വിക്കറ്റിന്റെ വിജയം.
ഡ്രെസ്സിംഗ് റൂമിലിരുന്ന് കളി കണ്ട പഞ്ചാബ് ടീം ഉടമകള്‍ക്ക് അന്നത്തെ ഐപിഎല്‍ താരലേലം ഓര്‍മ്മയില്‍ വന്നിട്ടുണ്ടാവും. ശശാങ്ക് സിംഗിന്റെ പേര് വിളിച്ചപ്പോള്‍ പഞ്ചാബ് ആവേശത്തോടെ ലേലം വിളിച്ചു.എന്നാല്‍ മറ്റാരും താരത്തിനായി രംഗത്തെത്തിയില്ല.ഇതോടെ പഞ്ചാബ് ക്യാമ്പില്‍ ചില അസ്വസ്ഥതകള്‍ ഉയര്‍ന്നു.പഞ്ചാബ് ഉദ്ദേശിച്ചത് ഈ താരമല്ലെന്നായിരുന്നു ഉടമകള്‍ക്കിടയിലെ വര്‍ത്തമാനം.
പാഠപുസ്തകത്തില്‍ നിന്ന് ബാബറി മസ്ജിദ് പുറത്ത്;പകരം രാമക്ഷേത്രവും രാമജന്മഭൂമിയും
ലേലം നടത്തിയ മല്ലിക സാഗര്‍ ചോദിച്ചു.’നിങ്ങള്‍ക്ക് ഈ താരത്തെ വേണ്ടേ?എന്തെങ്കിലും തെറ്റ് പറ്റിയോ?’.പക്ഷേ പഞ്ചാബ് അടിസ്ഥാന വിലയ്ക്ക് ലഭിച്ച ശശാങ്ക് സിംഗിനെ ഒഴിവാക്കിയില്ല. പിന്നാലെ ടീം ഉടമകള്‍ വിശദീകരണവുമായി വന്നു. രണ്ട് താരങ്ങളുടെ പേര് ഒരുപോലെ വന്നത് ആശയകുഴപ്പം ഉണ്ടാക്കി. എങ്കിലും ഞങ്ങള്‍ ഉദ്ദേശിച്ച താരം ശശാങ്ക് സിംഗ് തന്നെയെന്ന് പഞ്ചാബ് ഉടമകള്‍ വ്യക്തമാക്കി.തെറ്റുപറ്റിയിട്ടില്ലെന്ന് തെളിയിക്കുന്നതായിരുന്നു ശശാങ്ക് സിംഗിന്റെ ബാറ്റിംഗ്.ഇന്നലത്തെ മത്സരത്തില്‍ ശശാങ്ക് ഇല്ലായിരുന്നെങ്കില്‍ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ പഞ്ചാബികള്‍ മൂക്കുംകുത്തി വീഴുമായിരുന്നു.സീസണില്‍ ആദ്യമായി അഹമ്മദാബാദിലെ സ്റ്റേഡിയത്തില്‍ ഗുജറാത്ത് തോറ്റു.