ന്യൂഡല്‍ഹി:നിരവധി വാഗ്ദാനങ്ങളുമായി ബി ജെ പി പ്രകടന പത്രിക പുറത്തിറക്കി.ഇന്ത്യയെ ലോകത്തിലെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കി മാറ്റുമെന്നതാണ് ബി ജെ പിയുടെ പ്രകടനപത്രികയിലെ ഏറ്റവും പ്രധാനപ്പെട്ട പ്രഖ്യാപനം.പൈപ്പ് ഗ്യാസ് പദ്ധതിയിലൂടെ കുറഞ്ഞ നിരക്കില്‍ ഗ്യാസ് എത്തിക്കുക തുടങ്ങി നിരവധി വാഗ്ദാനങ്ങളും പ്രകടനപത്രികയിലുണ്ട്.
വടക്കുകിഴക്ക് സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്നതിനായി ബുള്ളറ്റ് ട്രെയിന്‍ ആരംഭിക്കും.
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് നടപ്പാക്കും,അഴിമതിക്കെതിരെ ശക്തമായനിലപാട്, സൗജന്യ റേഷന്‍ പദ്ധതി അടുത്ത അഞ്ചുവര്‍ഷത്തേക്കുകൂടി നടപ്പാക്കും,6 ജി സാങ്കേതികവിദ്യ നടപ്പാക്കും, ഏകസിവില്‍കോഡ് നടപ്പാക്കും,ഒരു കോടി കുടുംബങ്ങള്‍ക്ക് സൗജന്യവൈദ്യുതി, ജന്‍ ഒഷൈധിയില് 80 ശതമാനം വിലക്കുറവില്‍ മരുന്ന് തുടങ്ങിയവയും പ്രകടപത്രികയിലുണ്ട്.
ദരിദ്രര്‍, കര്‍ഷകര്‍, സ്ത്രീകള്‍ എന്നിവര്‍ക്കായിരിക്കും ബി ജെ പി സര്‍ക്കാര്‍ പ്രഥമപരിഗണന നല്‍കുക.രാജ്യത്ത് ദരിദ്രവിഭാഗങ്ങള്‍ക്ക് വൈദ്യുതി സൗജന്യമാക്കുന്ന പദ്ധതി,രാജ്യത്തെ എല്ലാവര്ക്കും മാന്യമായ ജീവിതമുണ്ടാവുകയെന്നതാണ് ബി ജെ പി ലക്ഷ്യമിടുന്നത്. 14 ഭാഗങ്ങളുള്ള പ്രകടനപത്രികയാണ് പുറത്തിറക്കിയത്.
‘ചിത്തിനി’ സെക്കന്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്
മോദി ഗ്യാരണ്ടിയുടെ ഭാഗമാണ് പ്രകടനപത്രികയിലുള്ളതെന്നും, വീണ്ടും ഭരണത്തിലെത്തിയാല്‍ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് നടപ്പാക്കുമെന്നും വ്യക്തമാക്കുന്നു.പി എം എ വൈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒരു കോടി വീടാണ് ബി ജെ പി വാഗ്ദാനം ചെയ്യുന്നത്.25 കോടി ജനങ്ങള്‍ ദാരിദ്ര്യത്തില്‍ നിന്നും മുകതിനേടിക്കഴിഞ്ഞു.യുവാക്കളുടെയും കര്‍ഷകരുടെയും സ്ത്രീകളുടെയും പ്രതിനിധികളാണ് പ്രകടനപത്രിക ഏറ്റുവാങ്ങിയത്.