തിരുവനന്തപുരം:യുഎഇയിലെ കനത്ത മഴയില്‍ പ്രയാസമനുഭവിക്കുന്ന ഇന്ത്യക്കാര്‍ക്ക് ആവശ്യമായ സഹായ സഹകരണങ്ങള്‍ ഉറപ്പാക്കാന്‍ വിദേശ കാര്യ വകുപ്പ് സംവിധാനം ഏര്‍പ്പെടുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.രക്ഷാ പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഇടപെടുന്ന പ്രവാസി മലയാളി സഹോദരങ്ങളെ അഭിവാദ്യം ചെയ്യുന്നതായും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.പെട്ടെന്ന് തന്നെ രാജ്യത്തിന് സാധാരണ അവസ്ഥയിലേക്ക് തിരിച്ചു വരാന്‍ കഴിയും എന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വോട്ടഭ്യര്‍ത്ഥിച്ച് രണ്‍വീര്‍ സിംഗ്;ഡീപ് ഫേക്ക് വീഡിയോ പുറത്ത്
യുഎഇയില്‍ ചൊവ്വാഴ്ച പെയ്ത കനത്തമഴയിലും തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിലും കോടികളുടെ നഷ്ടമാണ് ഉണ്ടായത്.റിപ്പോര്‍ട്ടുകള്‍ പ്രകാരം 75 വര്‍ഷത്തിനിടയില്‍ ഏറ്റവും വലിയ മഴയാണ് 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് പെയ്തത്.അബുദബി അല്‍ഐന്‍ മേഖലയില്‍മാത്രം ഒറ്റദിവസം 254.8 മില്ലിമീറ്റര്‍ മഴ ലഭിച്ചു.ശക്തമായ മഴയും കാറ്റും മൂലം കോടികളുടെ നാശനഷ്ടമാണ് സംഭവിച്ചിരിക്കുന്നതെന്നാണ് കണക്കാക്കുന്നത്.