ലണ്ടന്‍:എഫ് എ കപ്പ് ഫുട്ബോളില്‍ മാഞ്ചസ്റ്റര്‍ സിറ്റി സെമിഫൈനലില്‍ ചെല്‍സിയെ നേരിടും.വെംബ്ലി സ്റ്റേഡിയത്തില്‍ രാത്രി ഒന്‍പതേ മുക്കാലിനാണ് കളി തുടങ്ങുക. ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനലില്‍ റയല്‍ മാഡ്രിഡിനോട് തോറ്റ് പുറത്തായ മുറിവുമായാണ് മാഞ്ചസ്റ്റര്‍ സിറ്റി ഇറങ്ങുന്നത്.ആദ്യ ഫൈനലിസ്റ്റിനെ ഇന്നറിയാം.
പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാരോട് നിരന്തരം ഏറ്റുവാങ്ങുന്ന തോല്‍വിക്ക് പകരം വീട്ടാനാണ് ചെല്‍സി ഇറങ്ങുന്നത്.വെംബ്ലിയില്‍ ഫൈനല്‍ ലക്ഷ്യമിട്ട് നീലക്കുപ്പായക്കാര്‍ മുഖാമുഖം. ചെല്‍സിക്കെതിരെ അവസാനം കളിച്ച എട്ട് കളിയില്‍ സിറ്റി തോല്‍വി അറിഞ്ഞിട്ടില്ല. ആറ് ജയവും രണ്ട് സമനിലയും സ്വന്തമാക്കി.
ഏര്‍ലിങ് ഹാളണ്ട്, അല്‍വാരസ്, ഡോകു, എന്നിവര്‍ക്കൊപ്പം ഡിബ്രൂയ്ന്, ഫോഡന്,റോഡ്രി എന്നിവരെ സിറ്റി അണിനിരത്തുമ്പോള്‍ ജാക്സണ്, സ്റ്റെര്‍ലിംഗ്, പാമര്‍, ഗാലഗര്‍, കെയ്സേഡോ, ഫെര്‍ണാണ്ടസ് എന്നിവരിലൂടെയായിരിക്കും ചെല്‍സിയുടെ മറുപടി. മിഡ് ഫീല്‍ഡര്‍ എന്‍സോ ഫെര്‍ണാണ്ടസും റഹീം സ്റ്റെര്‍ലിങും മടങ്ങിയെത്തുന്നതും ചെല്‍സിയുടെ കരുത്തു കൂട്ടും.
അതേസമയം ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ റയലിനെതിരായ മത്സരത്തിന്റെ രണ്ടാം പകുതിയില്‍ പിന്‍വലിച്ച ഹാളണ്ട് ഇന്ന് കളിക്കാനിറങ്ങുമോ എന്നകാര്യത്തില്‍ സിറ്റിക്ക് ആശങ്കയുണ്ട്. റയലിനെതിരായ മത്സരത്തിനിടെ കെവിന് ഡിബ്രൂയിനെയും പിന്‍വലിച്ചെങ്കിലും താരം ഇന്ന് കളിക്കുമെന്നുറപ്പാണ്.പാമറുടെ സ്ഥിരതയാര്‍ന്ന സ്കോറിംഗ് മികവ് സിറ്റിക്ക് വെല്ലുവിളിയാവുമെന്നുറപ്പ്. ഹാളണ്ട് കളിക്കാനിറങ്ങുകയും ഗോള്‍ വരള്‍ച്ച അവസാനിപ്പിക്കുകയും ചെയ്താല്‍ സിറ്റി അനായാസം ഫൈനലിലെത്തും.
ലൈംഗിക അതിക്രമത്തില്‍ ജനിച്ച കുട്ടികളുടെ ഡിഎന്‍എ പരിശോധന;കര്‍ശന മാര്‍ഗ്ഗനിര്‍ദ്ദേശവുമായി ഹൈക്കോടതി
എട്ടുവര്‍ഷത്തിനിടെ സിറ്റി ഏഴാം സെമിക്ക് ഇറങ്ങുമ്പോള്‍ ചെല്‍സിക്കിത് ഇരുപത്തിയേഴാം സെമിപോരാട്ടമാണ്. രണ്ടാം സെമിയില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് നാളെ കവന്‍ട്രി സിറ്റിയെ നേരിടും. പരിക്കിന്റെ പിടിയിലുള്ള യുണൈറ്റഡിനും നാളത്തെ മത്സരം വെല്ലുവിളിയാണ്. റാഫേല്‍ വരാനെ, ലിസാന്‍ഡ്രോ മാര്‍ട്ടിനെസ്, ഹാരി മഗ്വയര്‍ എന്നിവര്‍ പരിക്കിന്റെ പിടിയിലാണ്.