തമിഴകത്തിന്റെ ദളപതി നടന് വിജയ് രൂപീകരിച്ച രാഷ്ട്രീയ പാര്‍ട്ടിയുടെ സംസ്ഥാന സമ്മേളനം നടന്റെ ജന്മദിനമായ ജൂണ്‍ 22ന് നടക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത്.ഫെബ്രുവരിയില്‍ രൂപീകരിച്ച ‘തമിഴക വെട്രിക് കഴകം’ ത്തിന്റെ സമ്മേളനമാണ് മധുരയില്‍ വെച്ച് നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്.മാര്‍ച്ചില്‍ അംഗത്വ വിതരണം ആരംഭിച്ച് 24 മണിക്കൂറുകള്‍ക്കകം 30 ലക്ഷം പേര് പാര്‍ട്ടിയില്‍ ചേര്‍ന്നിരുന്നു.പ്രത്യേക മൊബൈല്‍ ആപ് വഴി പാര്‍ട്ടിയില്‍ അംഗമാകുന്ന ക്യാംപെയ്നാണു നടത്തുന്നത്.
കോടികള്‍ വാരി ചിത്രം ‘അരണ്‍മനൈ’
താരത്തിന്റെ ആരാധക സംഘടനയായ വിജയ് മക്കള്‍ ഇയക്കത്തിന്റെ നേതൃത്വത്തില്‍ എല്ലാ വര്‍ഷവും സംസ്ഥാന വ്യാപകമായി നടന്റെ ജന്മദിനം ആഘോഷിക്കാറുണ്ട്.ഇത്തവണ പാര്‍ട്ടി സമ്മേളനം സംഘടിപ്പിച്ച് രാഷ്ട്രീയ അടിത്തറ ശക്തമാക്കാനാണു ലക്ഷ്യമിടുന്നത്.കരാര്‍ ഒപ്പിട്ട സിനിമകള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞാല്‍ സജീവ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ ഇറങ്ങാന്‍ തീരുമാനിച്ചിരിക്കുകയാണ് നടന് വിജയ്.