അതി തീവ്രമായ സൗരകൊടുങ്കാറ്റ് ഭൂമിയുടെ കാന്തികമണ്ഡലത്തിലെത്തിയതായി ശാസ്ത്രലോകം. വ്യാഴം, വെള്ളി ദിവസങ്ങളിലായി സൂര്യനിൽ രൂപപ്പെട്ട ശക്തമായ സൗരക്കാറ്റിൻ്റെ സ്വാധീനം തിങ്കൾ വരെ നീളാം. ബഹിരാകാശത്തെ ഉപഗ്രഹങ്ങൾ, ആശയവിനിമയ സംവിധാനങ്ങൾ, വൈദ്യുതി വിതരണ ശൃഖലകൾ, ജിപിഎസ് തുടങ്ങിയവയെ ബാധിച്ചേക്കാം. ചില രാജ്യങ്ങളുടെ ആശയ വിനിമയ സംവിധാനങ്ങൾ തകരാറിലായതായും റിപ്പോർട്ടുണ്ട്.
സൗരോർജ കാറ്റിനെ തുടർന്ന് ഭൂമിയുടെ കാന്തിക മണ്ഡലത്തിൽ ഉണ്ടാകുന്ന മാറ്റങ്ങളിൽ മുൻകരുതൽ എടുക്കണമെന്ന് അധികൃതർ ഉപഗ്രഹങ്ങൾക്കും വിവിധ എയർലൈൻസുകൾക്കും പവർ ഗ്രിഡുകൾക്കും നിർദേശം നൽകി.
ലോക്സഭ നാലാം ഘട്ട വോട്ടെടുപ്പ് നാളെ;96 സീറ്റിലേക്ക് 1717 സ്ഥാനാര്‍ത്ഥികള്‍
രണ്ട് ദശാബ്ദത്തിനിടയിലെ ഏറ്റവും ശക്തമായ സൗരകൊടുങ്കാറ്റാണിത്. 2003 ഒക്ടോബറിലാണ് ഇത്തരത്തിൽ മുമ്പുണ്ടായത്. സൂര്യന്റെ കൊറോണയിൽനിന്നുള്ള പ്ലാസയുടെയും മറ്റും അതിശക്തമായ സ്ഫോടനമാണ് സൗരകൊടുങ്കാറ്റുകൾക്ക് കാരണം.