മുബൈ:ബോളിവുഡം താരം തമന്ന ഭാട്ടിയയ്ക്കെതിരെ പൊലീസ് അന്വേഷണം.മഹാരാഷ്ട്ര സൈബര്‍ സെലാണ് അന്വേഷണത്തിനായി നോട്ടീസ് അയച്ചത്.ഒരാഴ്ച്ചയ്ക്കകം ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിര്‍ദേശം.ഫെയര്‍ പ്ലേ ആപ്പ് വഴി നിയമവിരുദ്ധമായി ഐപിഎല്‍ മത്സരങ്ങള്‍ സംപ്രേഷണം ചെയ്തെന്ന കേസിലാണ് നടപടി.തമന്ന ഫെയര്‍ പ്ലേ ആപ്പിനായി പ്രചാരണം നടത്തിയെന്നാണ് ആരോപണം.
കൊച്ചുവേളി-മംഗലാപുരം സ്പെഷല്‍ ട്രെയിന്‍;ഇന്ന് പുറപ്പെടും,ടിക്കറ്റ് ബുക്കിങ് തുടങ്ങി
ഐപിഎല്‍ സംപ്രേഷണാവകാശമുളള വയകോം നല്കിയ പരാതിയിലാണ് പൊലീസ് നടപടി.ഫെയര്‍ പ്ലേ ആപ്പ് വഴി ഐപിഎല്‍ സംപ്രേഷണം ചെയ്തത് മൂലം വയകോമിന് 100 കോടി നഷ്ടമുണ്ടായി എന്നാണ് പരാതി.കേസില്‍ ബോളിവുഡ് താരങ്ങളായ ജാക്വിലിന് ഫെര്‍ണാണ്ടസ്, സഞ്ജയ് ദത്ത് എന്നിവരുടെ മൊഴിയും രേഖപ്പെടുത്തിയിരുന്നു.