മൊഹാലി:ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിനെതിരെ വിമര്‍ശനവുമായി ഹര്ഭജന് സിംഗ്.ടീമില്‍ നാല് സ്പിന്നര്‍മ്മാരെ ഉള്‍പ്പെടുത്തിയ തീരുമാനത്തെയാണ് ഹര്ഭജന് വിമര്‍ശിച്ചിരിക്കുന്നത്. ഒരു മത്സരത്തില്‍ എന്തായാലും നാല് സ്പിന്നര്‍മാരെ ഇറക്കാന്‍ കഴിയില്ല. രണ്ട് സ്പിന്നര്‍മാര്‍ക്കാണ് കൂടുതല്‍ സാധ്യത.അതില്‍ രവീന്ദ്ര ജഡേജ എന്തായാലും ടീമിലുണ്ടാകും. പിന്നെ ചഹലോ കുല്‍ദീപോ ടീമില്‍ ഇടം പിടിച്ചേക്കും.സ്പിന്‍ ട്രാക്ക് ആണെങ്കില്‍ മാത്രമാണ് ടീമില്‍ മൂന്ന് സ്പിന്നര്‍മാര്‍ വേണ്ടിവരുകയെന്നും ഹര്ഭജന് പറഞ്ഞു.
സെനറ്റ് നാമനിര്‍ദ്ദേശം;ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് തിരിച്ചടി
ഇന്ത്യയുടെ ആദ്യ വിക്കറ്റ് കീപ്പര്‍ സഞ്ജുവാകണമെന്നും ഹര്ഭജന് പറഞ്ഞു.റിഷഭ് പന്ത് മികച്ച താരമാണ്.ഐപിഎല്ലില്‍ നന്നായി കളിക്കുന്നുണ്ട്.വാഹനാപകടത്തിന്റെ സൂചനകളൊന്നും താരത്തിന്റെ ശരീരത്തിലില്ല. എന്നാല്‍ പന്തിനേക്കാള്‍ മികച്ച പ്രകടനമാണ് സഞ്ജു ഐപിഎല്ലില്‍ നടത്തിയതെന്നും ഹര്ഭജന് വ്യക്തമാക്കി.പാകിസ്താനെതിരായ മത്സരത്തില്‍ ഇന്ത്യ വിജയിക്കുമെന്നും ഹര്ഭജന് പ്രതീക്ഷ പ്രകടിപ്പിച്ചു.