ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനായി ഗൗതം ഗംഭീര്‍ എത്തിയത് ഏറെ ആവേശത്തോടെയാണ് ആരാധകര്‍ എടുത്തിരിക്കുന്നത്.എന്നാല്‍
ട്വന്റി 20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കാനിരിക്കെ ക്യാപ്റ്റന്‍ സ്ഥാനത്തേയ്ക്ക് പരിശീലകന് ഗൗതം ഗംഭീര്‍ ആരെയും നിര്‍ദ്ദേശിച്ചിട്ടില്ലെന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്.ബിസിസിഐ വൃത്തങ്ങളാണ് വിവരം പുറത്ത് വിട്ടിരിക്കുന്നത്.എന്നാല്‍ തന്റെ ക്യാപ്റ്റന്‍ ഇടയ്ക്കിടെ പരിക്കേല്‍ക്കാന്‍ പാടില്ലെന്നും ജോലിഭാരം ഭാവിയില്‍ ഒരു പ്രതിസന്ധിയാകാന്‍ പാടില്ലെന്നും ഗംഭീര്‍ ആവശ്യപ്പെട്ടതായി ബിസിസിഐ വൃത്തങ്ങള്‍ പ്രതികരിച്ചു.
സൂര്യകുമാര്‍ യാദവ് ക്യാപ്റ്റനാകണമെന്ന് ഗംഭീര്‍ പറഞ്ഞിട്ടില്ല.എന്നാല്‍ ഇന്ത്യന്‍ ക്യാപ്റ്റനാകുമ്പോഴുള്ള സമ്മര്‍ദ്ദം താരത്തിന്റെ പ്രകടനത്തെയോ ശാരീരികക്ഷമതയെയോ ബാധിക്കാന്‍ പാടില്ലെന്നും ഗംഭീര്‍ ടീമിന്റെ സെലക്ഷന് മീറ്റിംഗില്‍ അറിയിച്ചു.ജൂലൈ 27ന് ട്വന്റി 20 മത്സരത്തോടെയാണ് ഇന്ത്യയുടെ ശ്രീലങ്കന്‍ പരമ്പരയ്ക്ക് തുടക്കമാകുന്നത്.ഓഗസ്റ്റ് രണ്ടിനാണ് ഏകദിന പരമ്പരയ്ക്കും തുടക്കമാകും.