പാരിസില്‍ ഓസ്ട്രേലിയന്‍ യുവതിയെ അഞ്ച് പേര് ചേര്‍ന്ന് ബലാത്സംഗം ചെയ്തുവെന്ന് പരാതി.ജൂലൈ 20 ന് അര്‍ദ്ധരാത്രിക്ക് ശേഷം തലസ്ഥാനത്തെ പിഗല്ലെ ഏരിയയില്‍ യുവതിയെ ഒരു സംഘം ആക്രമിക്കുകയും കൂട്ടബലാത്സംഗം ചെയ്യുകയും ചെയ്തതായും,കേസില്‍ അന്വേഷണം ആരംഭിച്ചതായും ഫ്രഞ്ച് പൊലീസ് പറഞ്ഞു.പീഡനത്തിന് ശേഷം ഒരു കബാബ് ഷോപ്പില്‍ അഭയം തേടിയ യുവതി പിന്നീട് പൊലീസില്‍ പരാതി നല്കി.
സിസിടിവി ദൃശ്യങ്ങളില്‍ യുവതി ഷോപ്പിലേക്ക് ഓടിക്കയറുന്നതും ഭാഗികമായി കീറിപ്പോയ വസ്ത്രവുമായി ജീവനക്കാരോട് സഹായം അഭ്യര്‍ത്ഥിക്കുന്നതായും ദൃശ്യമാണ്. യുവതിയെ ഷോപ്പ് അധികൃതര്‍ ആശുപത്രിയിലെത്തിച്ചു. തന്റെ ഫോണ്‍ അക്രമികള്‍ മോഷ്ടിച്ചതായും യുവതി പറഞ്ഞു.