കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരം നേമം, കൊച്ചുവേളി റെയിൽവേ സ്റ്റേഷൻ പേരുകൾ തിരുവനന്തപുരം നോർത്ത്, തിരുവനന്തപുരം സൗത്ത് എന്നാക്കാൻ തീരുമാനിച്ചത് ട്രെയിൻ യാത്രക്കാർക്ക് ഇത് ഏറെ സഹായകമാകുന്നത് തന്നെയാണ്.എന്നാൽ ഇത്തരത്തിൽ തന്നെ പേര് മാറ്റൽ പ്രാധാന്യം അർഹിക്കുന്ന മറ്റൊരു റെയിൽവേ സ്റ്റേഷൻ കൂടി ഉണ്ട്. നമ്മുടെ കൊച്ചിയിലെ പ്രധാന റെയിൽവേ സ്റ്റേഷനായ എറണാകുളം ജംഗ്ഷനാണ്.
എങ്ങനെയാണ് കൊച്ചിയിലെ ഏറ്റവും പ്രധാനപ്പെട്ട റെയിൽവേ സ്റ്റേഷന് “എറണാകുളം” എന്ന പേര് വന്നത് ?
1932-ൽ എറണാകുളം ജംഗ്ഷൻ റെയ്ൽവേ സ്റ്റേഷൻ തുറന്നപ്പോൾ അത് സ്ഥിതി ചെയ്തിരുന്നത് അന്നത്തെ “എറണാകുളം” മുനിസിപ്പാലിറ്റിയിലായിരുന്നു. അതുകൊണ്ട് എറണാകുളം എന്ന് പേര് അന്ന് ഉപയോഗിച്ചു. പിന്നീട് 1967 നവംമ്പർ ഒന്നാം തിയതിയിലാണ് എറണാകുളം മുനിസിപ്പാലിറ്റി ഒക്കെ മാറ്റി കൊച്ചി കോർപറേഷൻ നിലവിൽ വന്നത്. ഇന്ന് എറണാകുളം ജംഗ്ഷൻ സ്ഥിതി ചെയ്യുന്നത് കൊച്ചി നഗരഹൃദയത്തിലാണ്. പക്ഷെ സ്റ്റേഷൻ്റെ പേര് ഇന്നേവരെ മാറ്റിയിട്ടില്ല. അതുകൊണ്ട് ആ പേര് വിത്യാസം ഇന്നും നിലനിൽക്കുന്നു.
ഈ പേര് വ്യത്യാസം കാരണം കേരളത്തിൻ്റെ പുറത്ത് ഉള്ളവർക്ക് ഇന്നും വലിയ കൺഫ്യൂഷൻ ആണ് ഇവിടേക്ക് ട്രെയിൻ ടിക്കെറ്റ് ബുക്ക് ചെയ്യാൻ നോക്കുമ്പോൾ. ആളുകൾക്ക് കൂടുതൽ അറിയാവുന്നത് കൊച്ചി എന്ന നഗരത്തിൻ്റെ ഔദ്യോഗിക പേരാണ്. എറണാകുളം ജംഗ്ഷൻ എന്നത് കൊച്ചിയിലാണ് എന്ന് തിരിച്ചറിയാൻ അത്ര എളുപ്പം അല്ല. അതുകൊണ്ടാണ് ഇപ്പൊൾ IRCTC അവരുടെ ഡാറ്റാബേസിൽ കൊച്ചി എന്ന് ആഡ് ചെയ്തിരിക്കുന്നത്. ഇപ്പൊൾ IRCTC പോയി കൊച്ചി എന്ന് സെർച്ച് ചെയ്താൽ എറണാകുളം ജംഗ്ഷൻ, നോർത്ത്, തൃപ്പൂണിത്തുറ ഒക്കെ കാണിക്കും. പക്ഷെ ഇത് കാരണം കൺഫ്യൂഷൻ പൂർണമായും ഒഴിവായിട്ടില്ല.
ഇന്ത്യയിലെ എല്ലാ നഗരങ്ങളിലേയും ഏറ്റവും പ്രധാന റെയിൽവേ സ്റ്റേഷനുകളിൽ ഒന്നിലെങ്കിലും ആ നഗരത്തിൻ്റെ ഔദ്യോഗിക പേരായിരിക്കും ഉണ്ടാവുക. കൊച്ചിയിൽ അങ്ങനെ ഇല്ല. കൊച്ചിയിലെ പ്രവർത്തനസജ്ജമായ പ്രധാന റെയ്ൽവേ സ്റ്റേഷനുകളായ എറണാകുളം ജംഗ്ഷൻ, എറണാകുളം നോർത്ത്, ആലുവ, തൃപ്പൂണിത്തുറ ഒന്നിലും കൊച്ചി എന്ന പേര് ഇല്ല.
ഇന്നും ജില്ലയുടെ പേര് എറണാകുളം ആണെന്ന കാരണം കൊണ്ട്റെയിൽവേ സ്റ്റേഷൻ്റെ പേര് അങ്ങനെ നിലനിർത്തണം എന്ന വാദത്തിന് അടിസ്ഥാനമില്ല. കാരണം ദീർഘദൂര ട്രെയിനുകൾക്ക് അടക്കം ടിക്കറ്റ് ബുക്ക് ചെയ്യുന്ന രാജ്യമൊട്ടാകെ ഉള്ള ആളുകൾക്ക് അറിയാവുന്നത് നഗരങ്ങളുടെ ഔദ്യോഗിക പേരുകൾ ആണ്, ജില്ലകളുടെ അല്ല. അതുകൊണ്ടാണ് “ദക്ഷിണ കന്നഡ” എന്ന ജില്ലയിൽ സ്ഥിതി ചെയ്യുന്ന മംഗളൂരു നഗരത്തിലെ ഏറ്റവും പ്രധാന റെയിൽവേ സ്റ്റേഷന് “ദക്ഷിണ കന്നഡ സെൻട്രൽ” എന്ന് പേരിടാതെ “മംഗളൂരു സെൻട്രൽ” എന്ന് പേരിട്ടത്. ആ തെറ്റ് കൊച്ചിയിൽ നിലനിൽക്കുമ്പോൾ അത് തിരുത്തേണ്ടത് ആവിശ്യമല്ലേ?
എറണാകുളം ജംഗ്ഷൻ, നോർത്ത്, ആലുവ, തൃപ്പൂണിത്തുറ റെയ്ൽവേ സ്റ്റേഷനുകൾ ഒക്കെ കൊച്ചിയിലാണ് സ്ഥിതി ചെയ്യുന്നത് എന്ന് ഇന്ത്യൻ റെയിൽവേക്ക് നല്ലപോലെ അറിയാം. മുകളിൽ IRCTC കൊണ്ട് വന്ന മാറ്റം തന്നെ അതിന് തെളിവാണ്. കൂടാതെ എറണാകുളം ജംഗ്ഷൻ റെയ്ൽവേ സ്റ്റേഷൻ്റെ ഒന്നാം പ്ലാറ്റ്ഫോമിൽ ഉണ്ടായിരുന്ന Western Entrance കെട്ടിടത്തിൽ റെയിൽവേയുടെ വാക്കുകൾ “Welcome to Kochi” എന്നാണ്, Welcome to Ernakulam എന്നല്ല. ഇന്ത്യൻ റെയിൽവേയുടെ ഔദ്യോഗിക മാപ്പ് അനുസരിച്ചും എറണാകുളം സൗത്ത്, നോർത്ത്, ആലുവ, തൃപ്പൂണിത്തുറ ഒക്കെ കൊച്ചിയിലാണ് എന്ന് കൃത്യമായി അടയാളപ്പെടുത്തുന്നുണ്ട്.
അതുകൊണ്ട് സ്റ്റേഷൻ പേര് മാറ്റുന്നു എങ്കിൽ അടിയന്തരമായി ചെയ്യേണ്ടത് എറണാകുളം ജംഗ്ഷൻ്റേത് തന്നെയാണ്. ഒന്നെങ്കിൽ എറണാകുളം ജംഗ്ഷൻ്റെ പേര് മാറ്റി കൊച്ചി ഉൾപെടുത്തുക, അല്ലെങ്കിൽ കുറെ കാലമായി ഫയലിൽ ഒതുക്കി വെച്ചിരിക്കുന്ന പൊന്നുരുന്നി യാർഡിലെ പുതിയ സ്റ്റേഷൻ്റെ പേര് കൊച്ചി എന്നാക്കുക. അതാവും യാത്രക്കാർക്ക് കൂടുതൽ സൗകര്യം