കൊച്ചി; എറണാകുളം ഇടപ്പളളി, ഉണ്ണിച്ചിറയില്‍ ലിഫ്റ്റിന്റെ റോപ്പ് പൊട്ടി വീണ് CITU തൊഴിലാളിക്ക് ദാരുണാന്ത്യം.ലോഡിങ് തൊഴിലാളി ആഷിക് നസീര്‍(42) ആണ് മരിച്ചത്. ഇടപ്പള്ളി വട്ടേക്കുന്ന് സ്വദേശിയാണ് ആഷിക്. ഉണ്ണിച്ചിറയില്‍ ജിയോജിത് ബിൽഡിങ്ങിൽ പ്രവര്‍ത്തിക്കുന്ന റെഡിങ്ങ്ടണ്‍ എന്ന സ്ഥാപനത്തിന്റെ ഗോഡൗണിലാണ് സംഭവം.
അപകടത്തിൽപെട്ട ആഷികിനെ ഗുരുതര പരിക്കുകളോടെ തൃക്കാക്കരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
ഇത്തരത്തിലുളള സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികളുടെ സുരക്ഷ ഉറപ്പ് വരുത്തേണ്ടത് അധിക്യതരുടെ ഉത്തരവാദിത്വമാണെന്നിരിക്കെ സുരക്ഷാ അപാകതയാണ് അപകടത്തിന് കാരണമായിരിക്കുന്നത്.
ഗോഡൗണുകളിൽ പ്രവർത്തിപ്പിക്കുന്ന ഇത്തരം ലിഫ്റ്റുകളിൽ അപായ മുന്നറിയിപ്പ് സൂചന നല്കുന്ന ബസ്സർ ഉണ്ടായിരിക്കണ്ടതാണ്. ഇത്തരത്തിലുള്ള സംവിധാനങ്ങൾ പ്രവര്‍ത്തന ക്ഷമമാണോ എന്നതടക്കം അധിക്യതര്‍ ഉറപ്പുവരുത്തേണ്ടതാണ്.