ചെന്നൈ:ഉന്നത വിദ്യാഭ്യാസത്തിനായി പോകുന്ന ആണ്‍കുട്ടികള്‍ക്കായി 1000 രൂപ പ്രതിമാസ സഹായം പദ്ധതി പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്.സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്കൂളുകളില്‍ വിദ്യാഭ്യാസം പൂര്ത്തിയാക്കിയാക്കിയവര്ക്കാണ് ആനുകുല്യം ലഭിക്കുന്നത്.’തമിഴ് പുദല്‍വന്‍’ എന്നാണ് പദ്ധതിക്ക് പേര് നല്‍കിയിട്ടുള്ളത്. പെണ്‍കുട്ടികള്‍ക്കായി സമാനമായ സാമ്പത്തിക സഹായ പദ്ധതി പുതുമൈ പെണ്’ എന്ന പേരില്‍ മുഖ്യമന്ത്രി നേരത്തെ ആരംഭിച്ചിരുന്നു.വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയതിന് ശേഷം പ്രതിമാസം 1000 രൂപ ലഭിക്കുന്നതാണ് ഈ പദ്ധതി.
ഉന്നതവിദ്യാഭ്യാസം നേടുന്നതിന് വിദ്യാര്‍ത്ഥികളെ പ്രോത്സാഹിപ്പിക്കുകയും സഹായിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ‘തമിഴ് പുദല്‍വന്‍’, ‘പുതുമൈ പെണ്’ എന്നീ പദ്ധതികള്‍ ആവിഷ്കരിച്ച് ആരംഭിച്ചതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.2022 സെപ്റ്റംബര്‍ അഞ്ചിന് ‘പുതുമൈ പെണ്’ പദ്ധതി ആരംഭിച്ചതുമുതല്‍, 2.09 ലക്ഷത്തിലധികം പെണ്‍കുട്ടികള്‍ക്ക് പ്രയോജനം ലഭിച്ചു. ‘പുതുമൈ പെണ് പദ്ധതി’ക്കായി സംസ്ഥാന സര്‍ക്കാര്‍ 371.77 കോടി രൂപ ചെലവഴിച്ചു. 2024-2025 സാമ്പത്തിക വര്‍ഷത്തില്‍ 370 കോടി രൂപ അനുവദിച്ചിട്ടുമുണ്ട്.