കോഴിക്കോട്:ഗുരുതരാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന നവജാതശിശു മരിച്ചു.പുതുപ്പാടി സ്വദേസികളായ ഗിരീഷ്ബിന്ദു ദമ്പതികളുടെ കുഞ്ഞാണ്.നാലുമാസമായി വെന്റിലേറ്ററിലായിരുന്നു.താലൂക്ക് ആശുപത്രി ജീവനക്കാരുടെ അശ്രദ്ധ മൂലമാണു നവജാതശിശു ഗുരുതരാവസ്ഥയില്‍ ആയതെന്നു ചൂണ്ടിക്കാട്ടി കുട്ടിയുടെ അമ്മ ബിന്ദു ആരോഗ്യമന്ത്രി, താമരശ്ശേരി താലൂക്ക് ആശുപത്രി സൂപ്രണ്ട്, ഡിഎംഒ,കോഴിക്കോട് റൂറല്‍ ജില്ലാ പൊലീസ് മേധാവി എന്നിവര്‍ക്കു പരാതി നല്‍കിയിരുന്നു.
ഈ വര്‍ഷം കൂടുതല്‍ മഴ;2024ലെ കാലവര്‍ഷം പ്രവചിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്
പ്രസവ വേദനയെ തുടര്‍ന്നു ഡിസംബര്‍ 13ന് രാത്രി താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ കുട്ടിയുടെ തല പുറത്തേക്കു വരുന്ന അവസഥയിലായിരുന്നു.എന്നാല്‍ പരിചരണം നല്‍കാതെ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന നേഴ്സുമാര്‍ കുട്ടി പുറത്തേക്കു വരാതിരിക്കാന്‍ ഉടുത്തിരുന്ന പാവാട വലിച്ച് കീറി കെട്ടി ആംബുലന്‍സില്‍ കയറ്റി വിടുകയായിരുന്നുവെന്നാണ് ബിന്ദു പരാതിയില്‍ പറയുന്നത്.