അര്‍ജുനായുളള പ്രവര്‍ത്തനം 10-ാം ദിവസവും നിരാശയില്‍ അവസാനിച്ചു.ഗംഗാവലി പുഴയില്‍ നിന്ന് അര്‍ജുന്റെ ലോറി നാളെ കണ്ടെത്തിയേക്കുമെന്നാണ് പുറത്തു വരുന്ന വിവരം.ഡീപ് ഡൈവിങ് നടക്കാത്ത സാഹചര്യത്തിലാണ് ദൗത്യസംഘത്തിന്റെ നീക്കം.നദിയില്‍ അടിയൊഴുക്ക് ശക്തമായത് ദൗത്യത്തിന് തടസ്സമായി.രാത്രിയും ഡ്രോണ്‍ പരിശോധന നടത്തും.
നദിയിലെ ഒഴുക്ക് ഉള്‍പ്പെടെ പരിശോധിക്കുന്നതിനായുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി.നദിയുടെ മുകള്‍ഭാഗത്ത് ഡ്രോണിലെ പ്രത്യേക സംവിധാനം ക്രമീകരിച്ചുകൊണ്ടൊണ് ഒഴുക്ക് പരിശോധിച്ചത്.കനത്ത ഒഴുക്ക് ഉണ്ടെന്നാണ് വിലയിരുത്തല്‍.ഒരു ഡിങ്കി ബോട്ടിലുള്ള നാവികസേനയാണ് ഇപ്പോള്‍ പുഴയിലുള്ളത്.