സിനിമ ചിത്രീകരണത്തിനിടയിലുണ്ടായ അപകടത്തില്‍ നടന് കാര്‍ത്തിയുടെ സ്റ്റണ്ട്മാന് ദാരുണാന്ത്യം.കാര്‍ത്തി നായകനാകുന്ന സര്‍ദാര്‍ 2 എന്ന സിനിമയുടെ ചിത്രീകരണത്തിനിടയിലാണ് സ്റ്റണ്ട്മാന് ഏഴുമലൈയ്ക്ക് അപകടം ഉണ്ടാകുന്നത്.സിനിമയുടെ നിര്‍ണ്ണായകമായ ആക്ഷന്‍ രംഗത്തിന്റെ ചിത്രീകരണത്തിനിടയില്‍ ഏഴുമലൈ 20 അടി ഉയരത്തില്‍ നിന്ന് വീഴുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.അപകടത്തില്‍ തലയ്ക്ക് പരിക്കേറ്റ ഏഴുമലൈയെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല.
തലയ്ക്ക് പരിക്കേറ്റതിനെ തുടര്‍ന്ന് തലച്ചോറില്‍ രക്തം കട്ടപിടിക്കുകയായിന്നു. എഴുമലൈയുടെ വിയോഗത്തെ തുടര്‍ന്ന് ചിത്രീകരണം നിര്‍ത്തിവെച്ചിരിക്കുകയാണ്.സംഭവത്തില്‍ ചെന്നൈ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഏഴുമലൈയുടെ അകാല വിയോഗത്തില്‍ താരങ്ങള്‍ അടക്കം അനുശോചനം രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.