എറണാകുളം:നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാര്‍ഡ് അനിധകൃതമായി പരിശോധിച്ച സംഭവത്തില്‍ ജില്ലാ സെഷന്‍സ് ജഡ്ജിയുടെ വസ്തുതാന്വേഷണ റിപ്പോര്‍ട്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള അതിജീവിതയുടെ ഹര്‍ജിയില്‍ ഹൈക്കോടതി വിശദമായി വാദം കേള്‍ക്കും.കോടതി നിര്‍ദേശപ്രകാരമുള്ള അന്വേഷണമല്ല നടന്നതെങ്കില്‍ ഹൈക്കോടതിക്ക് സ്വമേധയാ ഇടപെടാമെന്ന് അതിജീവിത വാദിച്ചു.കേസ് മെയ് 30 ലേക്ക് മാറ്റി.
മൂന്ന് കോടതിയിലും മെമ്മറി കാര്‍ഡ് അനധികൃതമായി പരിശോധിച്ചു എന്നാണ് കണ്ടെത്തല്‍.ജില്ലാ സെഷന്‍സ് കോടതിയിലെ ക്ലര്‍ക്ക് മഹേഷ്, വിചാരണ കോടതിയിലെ ശിരസ്തദാര്‍ താജുദ്ദീന്,അങ്കമാലി മജിസ്ട്രേറ്റ് ലീന എന്നിവര്‍ക്കെതിരാണ് മെമ്മറി കാര്‍ഡ് പരിശോധിച്ചതെനനാണ് കണ്ടെത്തല്‍.എതിര്‍പ്പുമായി ദിലീപിന്റെ അഭിഭാഷകനും രംഗത്തെത്തി.ജുഡീഷ്യറിയെ താറടിച്ച് കാണിക്കാനാണ് അതിജീവിതയുടെ ഈ നീക്കം.റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്തായി.
ബിജെപി സ്ഥാനാര്‍ഥിയെ സ്വീകരിക്കാനായി കരുതിയ പടക്കം പൊട്ടി രണ്ട് കുടിലുകള്‍ കത്തിനശിച്ചു
റിപ്പോര്‍ട്ട് നല്‍കിയത് അതിജീവിതയ്ക്ക് മാത്രമാണ്.പക്ഷെ വിവരങ്ങള്‍ മാധ്യമങ്ങളില്‍ വന്നു
ജില്ലാ കോടതി ജഡ്ജി ശേഖരിച്ച മൊഴികളുടെ സര്‍ട്ടിഫൈഡ് കോപ്പി വേണമെന്ന അതിജീവിതയുടെ ആവശ്യം കോടതി അംഗീകരിച്ചു.വസ്തുതാന്വേഷണ റിപ്പോര്‍ട്ട് സഹപ്രവര്‍ത്തകരെ സംരക്ഷിക്കാനുള്ളതാണെന്നും തെളിവ് കസ്റ്റഡിയിലെടുത്ത് ഫോറന്‍സിക് പരിശോധനയ്ക്ക് പോലും അയക്കാതെ മൊഴി അതേപടി വിശ്വസിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കി എന്നാണ് അതിജീവിതയുടെ ആരോപണം. പരാതിക്കരിയായ തന്നെ മാറ്റി നിര്‍ത്തി അതീവ രഹസ്യമായി നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് റദ്ദാക്കി ഐജി റാങ്കില്‍ കുറയാത്ത പോലീസ് ഉദ്യോഗസ്ഥനോട് കേസ് അന്വേഷിക്കാന്‍ കോടതി നിര്‍ദ്ദേശിക്കണമെന്നാണ് ആവശ്യം.