തിരുവനന്തപുരം:വയനാട് സുഗന്ധഗിരി ആദിവാസി പുനരധിവാസ മേഖലയിലെ മരംമുറിയില്‍ കുറ്റാരോപിതര്‍ക്കെതിരെ അടിയന്തര ശിക്ഷ നടപടികള്‍ക്ക് വനം അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്കി വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്.അനധികൃത മരംമുറിയുമായി ബന്ധപ്പെട്ട രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്ത ശേഷവും ഫീല്‍ഡ് പരിശോധന നടത്തി യഥാസമയം നടപടികള്‍ സ്വീകരിക്കാതിരുന്ന ഉദ്യോഗസ്ഥരുടെ വീഴ്ച വളരെ ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നതെന്നും മന്ത്രി അറിയിച്ചു.കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് സമയത്തായിരുന്നു മുട്ടില്‍ മരമുറി കേസ്.ലോക്സഭ തെരഞ്ഞെടുപ്പിന് കാത്തിരിക്കുന്ന സമയത്താണ് സുഗന്ധഗിരി മരംമുറിക്കേസ് ഉയര്‍ന്നു വരുന്നത്.
പാകിസ്ഥാനില്‍ പ്രളയക്കെടുതി രൂക്ഷം;39ലേറെ പേര് മരിച്ചതായി റിപ്പോര്‍ട്ട്
പുനരധിവാസ മേഖലയിലെ വീടുകള്‍ക്ക് ഭീഷണിയായി നിന്ന 20 മരങ്ങള്‍ മുറിക്കാന്‍ നല്കിയ പെര്‍മിറ്റിന്റെ മറവില്‍ 126 മരങ്ങള്‍ അനധികൃതമായി മുറിക്കാന്‍ നല്കിയ പെര്‍മിറ്റിന്റെ മറവില്‍ 126 മരങ്ങള്‍ അനധികൃതമായി മുറിക്കാനിടയായത് സംബന്ധിച്ച അന്വേഷണത്തിനായി വയനാട് മേഖലയിലെ ഉദ്യോഗസ്ഥരെ ഒഴിവാക്കി സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക വനം വിജിലന്‍സ് സംഘം റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.ഇതിന്റെ അടിസ്ഥാനത്തില്‍ മേഖലയിലെ വിജിലന്‍സിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥരടങ്ങിയ കുറ്റക്കാരായ 18 വനം ജീവനക്കാര്‍ക്കെതിരെ വനം വിജിലന്‍സ് അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ നടപടിക്ക് ശുപാര്‍ശ ചെയ്തു.അതിന്റെ അടിസ്ഥാനത്തിലാണ് മന്ത്രി നിര്‍ദേശം നല്‍കിയത്.