കര്‍ണാടകയിലെ ഷിരൂരില്‍ അര്‍ജുനായുളള തിരച്ചില്‍ 12-ാം ദിവസവും അനിശ്ചിതത്വത്തില്‍.നാവിക സേനയുടെ മുങ്ങല്‍ വിദഗ്ധര്‍ക്ക് ഷിരൂരിലെ ഗംഗാവലി നദിയില്‍ ഇറങ്ങാന്‍ അനുകൂല സാഹചര്യം ഇല്ലാത്തതിനാലാണ് തെരച്ചില്‍ അനിശ്ചിതത്വത്തിലായിരിക്കുന്നത്.വൃഷ്ടി പ്രദേശങ്ങളില്‍ മഴ തുടരുന്നതിനാല്‍ ഗംഗാവലി നദിയില്‍ നീരൊഴുക്ക് കുറഞ്ഞിട്ടില്ല.അടിയൊഴുക്കും ശക്തമായി തുടരുകയാണ്.
ബോട്ടുകള്‍ നിലയുറപ്പിച്ചു നിര്‍ത്താന്‍ പോലും കഴിയാത്തതിനാല്‍ ഡൈവേഴ്സിന്റെ ജീവന് ഭീഷണിയാകുമെന്നത് കൊണ്ടാണ് നദിയിലെ ദൗത്യത്തില്‍ പുരോഗതിയില്ലാത്തത്. മുങ്ങല്‍ വിദഗ്ധര്‍ക്കായി ഫ്ലോട്ടിങ് പ്രതലം ഉള്‍പ്പെടെ തയ്യാറാക്കാന്‍ ആലോചന ഉണ്ടെങ്കിലും നിലവില്‍ പുഴയിലെ സാഹചര്യം അതിന് അനുകൂലമല്ല.