അര്‍ജുനായുളള രക്ഷാദൗത്യം 11-ാം ദിവസവും പുരോഗമിക്കവെ ഇന്നും ദൗത്യസംഘം ഗംഗാവലി പുഴയില്‍.എന്നാല്‍ ഡൈവര്‍മാര്‍ പുഴയില്‍ ഇറങ്ങണമെങ്കില്‍ ഒഴുക്ക് കുറയണമെന്ന് ദൗത്യ സംഘം പറഞ്ഞു.രാവിലെ തന്നെ കനത്ത മഴയും കാറ്റുമാണ് പ്രദേശത്ത്.പുഴയില്‍ ശക്തമായ അടിയൊഴുക്കുമുണ്ട്.ഉത്തര കനഡ ജില്ലയില്‍ നിലവില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.