ആലപ്പുഴ: തുറവൂര്‍ – അരൂര്‍ പാതയില്‍ കെ.എസ്.ആര്.ടി.സി ബസ് ചെളിയില്‍ താഴ്ന്നു. പത്തനംതിട്ടയില്‍നിന്ന് എറണാകുളംവഴി കോഴിക്കോട്ടേക്കുപോയ സൂപ്പര്‍ഫാസ്റ്റ് ബസ്സാണ് ചെളിനിറഞ്ഞ കുഴിയില്‍ താഴ്ന്നത്. ബസ് ഉയര്‍ത്താന്‍ കഴിയാതെവന്നതോടെ യാത്രക്കാരെ മറ്റൊരു ബസ്സില്‍ കയറ്റിവിട്ടു.
അടുത്തിടെ മറ്റൊരു കെ.എസ്.ആര്.ടി.സി ബസ്സും സമാനമായ രീതിയില്‍ കുഴിയില്‍വീണിരുന്നു. എലിവേറ്റഡ് ഹൈവേ നിര്‍മ്മാണം നടക്കുന്ന തുറവൂര്‍-അരൂര്‍ പാതയില്‍ യാത്രാക്ലേശം രൂക്ഷമാണ്. ഹൈക്കോടതിതന്നെ വിഷയത്തില്‍ ഇടപെടുകയും യാത്രാസൗകര്യം മെച്ചപ്പെടുത്തണമെന്ന് നിര്‍ദേശിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഗതാഗതം സുഗമമാക്കാനുള്ള നീക്കം കനത്ത മഴമൂലം സാധ്യമായില്ല. അതിനിടെയാണ് വീണ്ടുമൊരു ബസ് പ്രദേശത്ത് ചെളിയില്‍ താഴ്ന്നത്.