ആലപ്പുഴ : കല എന്ന യുവതിയെ മകന്റെ നേതൃത്വത്തിൽ കൊലപ്പെടുത്തിയെന്ന വാർത്തകേട്ട് സ്തംഭിച്ചിരിക്കുകയാണ് അനിലിന്റെ അച്ഛൻ കണ്ണമ്പള്ളിൽ തങ്കച്ചൻ. മകൻ പ്രണയിച്ചു കൊണ്ടുവന്ന യുവതിയെ താൻ അദ്യം വീട്ടിൽ കയറ്റിയില്ല.
പിന്നീട് ഒരു കുഞ്ഞായപ്പോഴാണ് മകൻ ആവശ്യപ്പെട്ടതനുസരിച്ച് വീട്ടിൽ താമസിപ്പിച്ചത്. മകൻ വിദേശത്തു പോയപ്പോൾ കല മറ്റൊരാളോടൊപ്പം പോയി. പിന്നീടു തിരികെ വന്നില്ല. അല്ലാതെ സംഭവത്തെക്കുറിച്ച് തനിക്കൊന്നുമറിയില്ലെന്ന് തങ്കച്ചൻ പറഞ്ഞു. മാന്നാറിൽ ചുമട്ടുതൊഴിലാളിയായിരുന്നു തങ്കച്ചൻ.
അതേസമയം, പരപുരുഷബന്ധം ആരോപിച്ച് കലയെ അനിൽ കൊലപ്പെടുത്തിയെന്നാണ് എഫ്ഐആറിലുള്ളത്. അനിലാണ് ഒന്നാംപ്രതി. അനിലിന്റെ ബന്ധുക്കളായ ജിനു, സോമൻ, പ്രമോദ് എന്നിവരാണ് ഒന്നും രണ്ടും മൂന്നും പ്രതികൾ. 2009-ൽ ഏതോ ഒരു ദിവസം മാന്നാർ പെരുമ്പുഴ പാലത്തിൽവെച്ച് കൊലപാതകം നടന്നുവെന്നും മാരുതി കാറിൽ കൊണ്ടുപോയി മൃതദേഹം സംസ്കരിച്ചെന്നുമാണ് എഫ്ഐആറിലുള്ളത്.