നീണ്ടനാളത്തെ പ്രക്ഷോപത്തിനൊടുവില് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവെച്ചു.ഷെയ്ഖ് ഹസീന ഹെലികോപ്റ്ററില്‍ സഹോദരിക്കൊപ്പം നാടുവിട്ടു.പ്രക്ഷോപകാരികള്‍ ഔദ്യോഗിക വസതി കീഴടക്കി.ബംഗ്ലാദേശിലെ ക്വാട്ട സംവരണവിരുദ്ധ സമരത്തില്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം അക്രമാസക്തമായിരുന്നു.
പ്രതിഷേധക്കാരും ഭരണകക്ഷി അനുഭാവികളുമായുണ്ടായ ഏറ്റുമുട്ടലില്‍ ഇന്നലെ നൂറോളം പേര് കൊല്ലപ്പെട്ടതായാണ് വിവരം.കൊല്ലപ്പെട്ടവരില്‍ 14 പേര് പൊലീസുകാരാണ്.സര്‍ക്കാരിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധക്കാര്‍ രാജ്യത്തിന്റെ വ്യത്യസ്ത ഭാഗങ്ങളില്‍ പരിപാടികള്‍ സംഘടിപ്പിച്ചു.ഈ പരിപാടിയിലേയ്ക്ക് ഭരണകക്ഷിയായ അവാമി ലീഗും അവരുടെ വിദ്യാര്‍ഥി സംഘടനയായ ഛത്ര ലീഗും പോഷക സംഘടനയായ ജൂബോ ലീഗും ഉള്‍പ്പെടെ ഇടിച്ച് കയറുകയും സംഘര്‍ഷം ആരംഭിക്കുകയുമായിരുന്നു.