ക്വാട്ട വിരുദ്ധ വിദ്യാര്‍ത്ഥി പ്രക്ഷോപത്തെ തുടര്‍ന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവെച്ചതോടെ പുതിയ സര്‍ക്കാര്‍ എന്ന ആവശ്യമാണ് പ്രക്ഷോപകര്‍ മുന്നോട്ട് വരുന്നത്.നൊബേല്‍ ജേതാവ് യൂനസിന്റെ നേത്യത്വത്തിലുളള പുതിയ ഇടക്കാല സര്‍ക്കാര്‍ രൂപീകരിക്കണമെന്ന ആഹ്വാനമാണ് വിദ്യാര്‍ത്ഥി പ്രതിഷേധത്തിന്റെ കോര്‍ഡിനേറ്റര്‍മാര്‍ നല്‍കുന്നത്.സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വിഡീയോയിലൂടെയാണ് ഇവരുടെ ആഹ്വാനം.എന്നാല്‍ ബംഗ്ലാദേശ് സൈനിക മേധാവി വക്കര്‍-ഉസ്-സമാന് ഇന്ന് പ്രതിഷേധത്തിന് നേത്യത്വം നല്കുന്ന കോര്‍ഡിനേറ്റര്‍മാരുമായി കൂടിക്കാഴ്ച നടത്താന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് സൈന്യം പുറത്തിറക്കിയ പ്രത്യേക പ്രസ്താവനയില്‍ അറിയിച്ചിട്ടുണ്ട്.