രാജേഷ് തില്ലങ്കേരി
ഒരു കാലത്ത് കമ്യൂണിസ്റ്റ് കോട്ടയായിരുന്നു പശ്ചിമബംഗാള്‍. ഇന്ത്യയിലെ കമ്യൂണിസ്റ്റുപാര്‍ട്ടിയുടെ ഈറ്റില്ലമായി അറിയപ്പെട്ട ബംഗാള്‍, 33 വര്‍ഷത്തെ തുടര്‍ച്ചയായ കമ്യൂണിസ്റ്റ് ഭരണത്തിന് തിരശീല വീണത് ബുദ്ധദേവ് ഭട്ടാചാര്യുടെ കാലത്തോടെയായിയരുന്നു. ഇന്ന് ഒരു സീറ്റുപോലുമില്ലാത്ത പാര്‍ട്ടിയായി സി പി എം മാറിയതിനു പിന്നില്‍ അധികാരത്തിന്റെ ഗര്‍വ്വും കമ്യൂണിസ്റ്റ് അഹങ്കാരവുമായിരുന്നു.
അതിന് ചുക്കാന്‍ പിടിച്ചതാവട്ടെ ബുദ്ധദേവ് ഭട്ടാചാര്യ എന്ന കമ്യൂണിസ്റ്റ് നേതാവും. 11 വര്‍ഷം തുടര്‍ച്ചയായി പശ്ചിമബംഗാള്‍ ഭരിച്ച ബുദ്ധദേവ് നടപ്പാക്കിയ പദ്ധതികളെല്ലാം ജനവിരുദ്ധവും ഇടത് നയങ്ങള്‍ക്ക് എതിരുമായിരുന്നു. നന്ദിഗ്രാമില്‍ കര്‍ഷക ഭൂമി കുത്തക മുതലാളിമാര്‍ക്ക് വ്യാവസായിക ആവശ്യങ്ങള്‍ക്കായി പതിച്ചു നല്‍കിയതുള്‍പ്പെടെ നിരവധി ജനവിരുദ്ധ നയങ്ങള്‍ ബംഗാളിലെ സി പി എം ഭരണത്തെ തൂത്തെറിയാന്‍ കാരണമായി.
1966 ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വം നേടിയ ബുദ്ധദേവ് 1968 ല്‍ യുവജനവിഭാഗമായ ഡി വൈ എഫ് ഐയുടെ സംസ്ഥാന സെക്രട്ടറിയായി. 1971 ല്‍ പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായ ബുദ്ധദേവിന്റെ വളര്‍ച്ച ആരേയും അത്ഭുതപ്പെടുത്തുന്നതായിരുന്നു. വ്യവസായികളെ നേരില്‍ ക്ഷണിച്ച് സംസ്ഥാനത്ത് വന്‍കിട വ്യവസായങ്ങള്‍ ആരംഭിക്കാനായിരുന്നു മുഖ്യമന്ത്രിയായിരുന്ന വേളയില്‍ ബുദ്ധദേവ് ശ്രമിച്ചത്.
വ്യവസായ വിപ്ലവത്തിലൂടെ സംസ്ഥാനത്ത് നിലനില്‍ക്കുന്ന സാമ്പത്തിക പിന്നോക്കാവസ്ഥയ്ക്കും തൊഴിലില്ലായ്മയ്ക്കും പരിഹാരം ഉണ്ടാക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. കമ്യൂണിസ്റ്റ് രീതികളില്‍ നിന്നും വ്യതിചലിക്കുന്നതാണ് ഈ നിലപാടെ എന്ന് പരക്കേ ആക്ഷേപമുണ്ട്.
സിംഗൂരിലും നന്ദിഗ്രാമിലും കര്‍ഷക ഭൂമി ഏറ്റെടുക്കുന്നതിനെതിരെ അതിശക്തമായ കര്‍ഷക സമരം അരങ്ങേറിയപ്പോഴും മുഖ്യമന്ത്രിയെന്നനിലയില്‍ നിലപാടില്‍ ഉറച്ചു നിന്നു. ഇതോടെയാണ് കര്‍ഷക സമരം ത്രിണമൂല്‍ കോണ്‍ഗ്രസ് സമരം ഏറ്റെടുക്കുകയും സി പി എമ്മിനെ പശ്ചിമബംഗാളില്‍ നിന്നും തുടച്ചുനീക്കുകയും ചെയ്തത്.
എഴുത്തുകാരനും ബുദ്ധിജീവിയായുമായിരുന്നു. മൂര്‍ച്ചയുള്ള വാക്കുകളിലൂടെ ജനങ്ങള്‍ക്കിടയില്‍ സ്വാധീനമുണ്ടാക്കി.
പാലിഗഞ്ചിലെ ഒരു സാധാരണ വ്യക്തിയായി, നാടകത്തിനോടും മറ്റും അതിയായ താല്പര്യം പ്രകടിപ്പിച്ചിരുന്നു. സാസംസ്കാരിക രംഗത്തും സജീവസാന്നിദ്ധ്യമായിരുന്നു ബുദ്ധദേവ്.
ബഹിരാകാശത്ത് കുടുങ്ങിയ സുനിത വില്യംസിനെ തിരിച്ചിറക്കാന്‍ സ്പേസ്എക്സ് ഉപയോഗിക്കും :നാസ
1977-ല്‍ പശ്ചിമ ബംഗാളില്‍ ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ളിക് റിലേഷന്‍സ് വകുപ്പ് മന്ത്രിയായാണ് അധികാര കേന്ദ്രത്തില്‍ ബുദ്ധദേവ് ശ്രദ്ധേയനാവുന്നത്. 1987ല്‍ ഇന്‍ഫര്‍മേഷന്‍ ആന്റ് കള്‍ച്ചറല്‍ അഫലേഷ്യസ് മന്ത്രിയായി. തുടര്‍ന്ന് 1996-ല്‍ സംസ്ഥാന ആഭ്യന്തര മന്ത്രിയായി. 1999-ല്‍ ഉപ മുഖ്യമന്ത്രിയായ ഭട്ടാചാര്യ 2000-ല്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയായി.
ബുദ്ദദേവ് ഭട്ടാചാര്യയെ രാജ്യം പത്മഭൂഷണ്‍ നല്കി ആദരിക്കാന്‍ തീരുമാനിച്ചിരുന്നു, എന്നാല്‍ അദ്ദേഹം
പത്മപുരസ്കാരം നിരസിക്കുകയായിരുന്നു. എന്നും ഇടത് നയങ്ങളില്‍ ശക്തമായ നിലപാട് പുലര്‍ത്തുമ്പോഴും സംസ്ഥാനത്ത് പുതിയ വ്യവസായങ്ങള്‍ വരണമെന്ന ആശയത്തില്‍ ഉറച്ചുനിന്നനേതാക്കളില് ഒരാളായിരുന്നു ബുദ്ദദേവ് ഭട്ടാചാര്യ.
പാലക്കാട് നെന്മാറയില് കര്ഷകന് ആത്മഹത്യ ചെയ്തു
പശ്ചമബംഗാളിലെ മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവായിരുന്ന ജ്യോതിബസുവിന് ശേഷം പാര്‍ട്ടി പ്രവര്‍ത്തകരുമായും സാധാരണ ജനങ്ങളുമായും ഏറെ അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന നേതാവുകൂടിയായിരുന്നു ബുദ്ധദേവ്.
പാര്‍ട്ടിയുടെ നയങ്ങളിലുണ്ടാവുന്ന ചില വ്യതിയാനങ്ങളില്‍ പ്രവര്ത്തകരിലുണ്ടാവുന്ന പലചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കിയിരുന്നത് ബുദ്ധദേവായിരുന്നു. എന്നാല്‍ പാര്‍ട്ടിയ്ക്ക് തിരിച്ചടിയുണ്ടായതോടെ ബുദ്ധദേവ് പാര്‍ട്ടിയില്‍ ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടിവന്നു. ബുദ്ധദേവിന്റെ വികസന നയം ചോദ്യം ചെയ്യപ്പെട്ടു.
ഇടത് നയങ്ങളില്‍ വെള്ളം ചേര്‍ത്തതാണ് പശ്ചിമബംഗാളില്‍ പാര്‍ട്ടിക്കുണ്ടായ കനത്ത തിരിച്ചടിക്ക് കാരണമായതെന്ന് പി ബിയില്‍ പോലും വിമര്‍ശനമുര്‍ന്നു. കടുത്ത വിമര്‍ശനങ്ങള്‍ ബുദ്ധദേവിനെ മാനസികമായി തകര്‍ത്തു.
പാര്‍ട്ടി നേതൃത്വവുമായി അകലാന്‍ ഇത് കാരണമായി. പൊളിറ്റ് ബ്യൂറോയിലും കേന്ദ്രകമ്മിറ്റിയിലും അംഗമായിരുന്നെങ്കിലും ദീര്‍ഘകാലം ഒരു യോഗത്തില്‍പോലും പങ്കെടുക്കാതെ മാറിനിന്നു.
വിശാഖപട്ടണം പാര്‍ട്ടി കോണ്‍ഗ്രസോടെ പോളിറ്റ് ബ്യൂറോയില്‍ നിന്നും ഒഴിവാക്കപ്പെട്ട ബുദ്ധദേവ് പിന്നീടുള്ള കാലമെല്ലാം തീര്‍ത്തും ഏകാന്തവാസത്തിലേക്ക് വഴിമാറുകയായിരുന്നു. ദീര്‍ഘകാലമായി രോഗബാധിതനായിരുന്ന ബുദ്ധദേവ് ഇന്ന്കാലത്താണ് ഈ ലോകത്തോട് വിടപറഞ്ഞത്.
ചിലര്‍ ചരിത്രം സൃഷ്ടിക്കും, ചിലര്‍ സ്വയം ചരിത്രമായി മാറും… അതേ പശ്ചിമബംഗാല്‍ മുന്‍ മുഖ്യമന്ത്രിയും മുതര്‍ന്ന കമ്യൂണിസ്റ്റു നേതാവുമായിരുന്ന ബുദ്ധദേവ് ഭട്ടാചാര്യ സ്വയം ചരിത്രമായി മാറുകയായിരുന്നു.