കൊച്ചി:മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരായ പ്രചാരണം നടത്തിയതിന് സംവിധായകന് അഖില്‍ മാരാര്‍ക്കെതിരെ കേസ്.കൊച്ചി ഇന്‍ഫോപാര്‍ക്ക് പൊലീസാണ് കേസെടുത്തിട്ടുള്ളത്.വയനാട് ദുരന്തത്തില്‍പ്പെട്ടവരെ സഹായിക്കാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം കൊടുക്കാന്‍ താത്പര്യമില്ലെന്നാണ് അഖില്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ചത്.
ഇ മെയില്‍ വഴി പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തതെന്നും തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും ഇന്‍ഫോപാര്‍ക്ക് പൊലീസ് അറിയിച്ചു.സോഷ്യല്‍ മീഡിയകള്‍ പ്ലാറ്റ്ഫോമുകള് എല്ലാം തന്നെ പൊലീസിന്റെ കര്‍ശന നിരീക്ഷണത്തില്‍ ആണ്.സോഷ്യല്‍ മീഡയ വഴി വ്യാജ പ്രചാരണം നടത്തുന്നവര്‍ക്കെതീരെ കര്‍ശന നടപടി സ്വീകരിക്കുന്നതാണെന്നും പൊലീസ് വ്യക്തമാക്കി.