മുണ്ടക്കൈ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍, ഉരുള്‍പ്പൊട്ടല്‍ ബാധിച്ചവരുടെ ഇന്‍ഷുറന്‍സ് ക്ലെയിം നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി പണം നല്‍കണമെന്ന് പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് കേന്ദ്ര ധനകാര്യമന്ത്രാലയം നിര്‍ദേശം നല്കി.ഇതനുസരിച്ച് കമ്പനികള്‍ ഇന്‍ഷുറന്‍സ് തുക വേഗത്തില്‍ വിതരണം ചെയ്യാന്‍ ഡോക്യുമെന്റേഷനില്‍ സമഗ്രമായ ഇളവ് വരുത്തി.എല്‍ഐസി, നാഷണല്‍ ഇന്‍ഷുറന്‍സ്, ന്യൂ ഇന്ത്യ അഷുറന്‍സ്, ഓറിയെന്റല്‍ ഇന്‍ഷുറസ്, യുണൈറ്റഡ് ഇന്ത്യാ ഇന്‍ഷുറന്‍സ് അടക്കം കമ്പനികള്‍ക്കാണ് നിര്‍ദ്ദേശം.
എത്രയും വേഗത്തില്‍ പോളിസി ഉടമകളെ ബന്ധപ്പെടുവാന്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ നടപടികള്‍ ആരംഭിച്ചു.പത്രങ്ങളിലൂടെയും സമൂഹമാധ്യമങ്ങള്‍ വഴിയും, എസ് എംഎസിലൂടെയും കമ്പനി വെബ്സൈറ്റുകളിലൂടെയും വിവരങ്ങള്‍ നല്‍കിത്തുടങ്ങി.ക്ലെയിമുകള്‍ തീര്‍പ്പാക്കി കമ്പനികള്‍ വേഗത്തില്‍ പണം നല്കുന്നുവെന്നത് ഉറപ്പുവരുത്താന്‍ ജനറല്‍ ഇന്‍ഷുറന്‍സ് കൗണ്‍സിലിനെയും നിയോഗിച്ചിട്ടുണ്ട്.