ചെന്നൈ:ഐപിഎലില്‍ വമ്പന്‍ തിരിച്ചു വരവ് നടത്തി ചെന്നൈ സൂപ്പര്‍ കിംഗ്സ്.സണ്‍റൈസേഴ്സ് ഹൈദരാബാദിനെ 78 റണ്‍സിനാണ് ചെന്നൈ തോല്‍പ്പിച്ചത്.റുതുരാജ് ഗെയ്ക്ക്വാദിന്റെ ഇന്നിംഗ്സാണ് ചെന്നൈയ്ക്ക് കരുത്ത് പകര്‍ന്നത്.ആദ്യം ബാറ്റ് ചെയ്ത ചെന്നൈ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 218 റണ്‍സെടുത്തു.54 പന്തില്‍ 98 റണ്‍സെടുത്ത ഗെയ്ക്വാദ് 10 ഫോറും മൂന്ന് സിക്സും സഹിതമാണ് റുതുരാജിന്റെ ഇന്നിംഗ്സ്.
ഹെദരാബാദിന്റെ മറുപടി 134 റണ്‍സില്‍ അവസാനിച്ചു.ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ചെന്നൈയ്ക്ക് അജിന്‍ക്യ രഹാനെയെ തുടക്കത്തിലെ നഷ്ടമായി.ഒമ്പത് റണ്‍സ് മാത്രമാണ് രഹാനെയ്ക്ക് നേടാനായത്.പിന്നാലെ വന്ന ഡാരല്‍ മിച്ചല്‍ റുതുരാജിന് പിന്തുണ നല്കി.ഇരുവരും ചേര്‍ന്ന രണ്ടാം വിക്കറ്റില്‍ 107 റണ്‍സ് കൂട്ടിച്ചേര്‍ത്തു.32 പന്തില്‍ 52 റണ്‍സെടുത്ത ശേഷം ഡാരല്‍ മിച്ചല്‍ പുറത്തായി.
ശിവം ദുബെ വന്ന് വെടിക്കെട്ട് തുടങ്ങിയതോടെ റുതുരാജിന് സമ്മര്‍ദ്ദം ഒഴിഞ്ഞു.ദുബെ 20 പന്തില്‍ 39 റണ്‍സുമായി പുറത്താകാതെ നിന്നു. അവസാന ഓവറില്‍ ധോണി ക്രീസിലേക്കെത്തിയത് ചെപ്പോക്കിന് ആവേശമായി.രണ്ട് പന്തില്‍ അഞ്ച് റണ്‍സുമായി പുറത്താകാതെ നിന്ന് ധോണി തന്റെ റോള്‍ ഭംഗിയാക്കി.മറുപടി പറഞ്ഞ സണ്‍റൈസേഴ്സ് നിരയില്‍ ആരും നന്നായി കളിച്ചില്ല. 32 റണ്‍സെടുത്ത എയ്ഡാന്‍ മാക്രം ടോപ് സ്കോററായി. നാല് വിക്കറ്റെടുത്ത തുഷാര്‍ ദേശ്പാണ്ഡെയാണ് സണ്‍റൈസേഴ്സിനെ തകര്‍ത്തത്.അഞ്ച് ക്യാച്ചുകളുമായി ഡാരല്‍ മിച്ചല്‍ ഫീല്‍ഡിംഗിലും തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തു.