കണ്ണൂര്‍:ബന്ധങ്ങള്‍ ഉണ്ടാക്കുമ്പോള്‍ പുലര്‍ത്തേണ്ട ജാഗ്രത ഇ പി ജയരാജനുണ്ടായില്ലെന്നും, ജയരാജന് ഇത്തരമൊരു കുഴപ്പം നേരത്തെത്തന്നെയുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. ഇ പി ജയരാജന് ബി ജെ പി നേതാക്കളുമായി ചര്‍ച്ച നടത്തിയെന്ന ആരോപണത്തില്‍ പിണറായിയില്‍ മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. തെരഞ്ഞെടുപ്പുകാലത്ത് തെറ്റായ പ്രചാരണം അഴിച്ചുവിടാറുണ്ട്.അത്തരമൊരു ആരോപണം മാത്രമാണ് ജയരാജന് ബി ജെ പിയിലേക്ക് പോകാന്‍ ശ്രമിച്ചുവെന്നത്.ആളുകള്‍ ഇതൊക്കെ എങ്ങിനെ വിശ്വസിക്കും.
ജയരാജന് പതിറ്റാണ്ടുകളായി പ്രവര്‍ത്തന പാരമ്പര്യമുള്ള കമ്യൂണിസ്റ്റ് പ്രവര്‍ത്തകനല്ലേ, അതിനാല്‍ ആരോപണത്തില്‍ കഴമ്പില്ലെന്ന് ആളുകള്‍ തിരിച്ചറിഞ്ഞ് കഴിഞ്ഞിട്ടുണ്ട്. ജയരാജന്റെ സ്വഭാവം നിങ്ങള്‍ക്കൊക്കെ അറിയാമല്ലോ,ആരുമായും സൗഹൃദമുണ്ടാക്കും,അത്തരത്തില്‍ ഉണ്ടായൊരു ബന്ധമാണ് ജയരാജനെ ഇപ്പോള്‍ കുഴപ്പിച്ചിരിക്കുന്നത്.ദല്ലാള്‍ നന്ദകുമാറുമായുള്ള ഇ പിയുടെ ബന്ധത്തെ”നാട്ടിലുള്ളൊരു ചൊല്ലുണ്ട്. പാപിക്കൊപ്പം ശിവന് ചേര്‍ന്നാല്‍ ശിവനും പാപിയായിടും’എന്നായിരുന്നു മുഖ്യമന്ത്രിയുടെ അഭിപ്രായം.
ഒരേ കിടക്കപ്പായയില്‍ കിടന്നുറങ്ങി എഴുന്നേറ്റാല്‍ രാവിലെ ആരെ പറ്റിക്കണമെന്ന് ആലോചിക്കുകയും,പണത്തിനുവേണ്ടി എന്തും ചെയ്യുന്ന ആളുമാണല്ലോ ഈ നന്ദകുമാര്‍.അയാള്‍ ആരാണെന്ന് ഞാന്‍ പറഞ്ഞു തരേണ്ട കാര്യമല്ലവല്ലോ. കുറേ കാലമായി എന്നെ വേട്ടയാടിത് ആരൊക്കെയാണ്,നിങ്ങളും( മാധ്യമപ്രവര്‍ക്കരും)ഒക്കെ ചേര്‍ന്നാണല്ലോ എനിക്കെതിരെ നീങ്ങിയത്. എന്നിട്ട് എനിക്കെന്തെങ്കിലും സംഭവിച്ചോ, ഞാനിവിടെ എത്തി നില്ക്കുകയല്ലേ.
ബി ജെ പി നേതാവ് പ്രകാശ് ജാവഡേക്കറെ ജയരാജന് കണ്ടതിലൊന്നും ഒരു തെറ്റും ഉള്ളതായി എനിക്ക് തോന്നുന്നില്ല. ഞാനും കഴിഞ്ഞ ദിവസെ ജാവഡേക്കറെ കണ്ടിരുന്നു.കെ സുരേന്ദ്രനും കെ സുധാകരനും ഒരേപോലെയാണല്ലോ പ്രചാരണം നടത്തുന്നത്. ബി ജെ പി, കോണ്‍ഗ്രസ് നേതൃനിര ഒരേപോലെ എനിക്കെതിരെ നീങ്ങുന്നു.ഇതൊന്നും എന്നെ ഇല്ലാതാക്കാന്‍ കഴിയില്ല.നന്ദകുമാറിന് എന്തൊക്കെ ബന്ധമുണ്ടെന്ന് എനിക്ക് നന്നായി അറിയാം.അയാളെയൊക്കെ ഫൈനാന്‍സ് ചെയ്യാന്‍ ഒരു സംഘമുണ്ട്. എനിക്ക് നേരെ ഒരു സംഘം പ്രവര്‍ത്തിക്കുന്നുണ്ട്.ബി ജെ പിയുമായി അന്തര്ധാരയുണ്ടാക്കിയെന്നൊക്കെ പറയുന്നത് എന്ത് അടിസ്ഥാനത്തിലാണ്. എങ്ങിനെയാണ് ഇങ്ങനെ പറയാന്‍ കഴിയുന്നത്.
കൊല്ലത്തെ വിജയം സുനിശ്ചിതം, എൽഡിഎഫ് മതിയെന്ന് ജനങ്ങൾ തിരിച്ചറിഞ്ഞെന്ന് മുകേഷ്
ഗോള്വാര്ക്കരുടെ മുന്നില്‍ താഴ്ന്നു വണങ്ങുന്നവര്‍ക്ക് മാത്രമേ ബി ജെ പിയുമായി സന്ധി ചെയ്യാന്‍ കഴിയൂ. നമുക്ക് അതിന്റെ ആവശ്യമില്ല. അവരാണ് അന്തര്‍ധാര ഉണ്ടാക്കുന്നത്. ഒരു പറ്റം കോണ്‍ഗ്രസ് നേതാക്കള്‍ കേരളത്തില്‍ പാര്‍ട്ടിയുണ്ടാക്കി ബി ജെ പിയുമായി ചേര്‍ന്ന് ഭരിക്കാന്‍ നീക്കം നടത്തിയെന്ന് പറഞ്ഞത് ആരാണ്. അസം മുഖ്യമന്ത്രി നേരത്തെ ആരായിരുന്നു. അയാള്‍ പഴയ കോണ്‍ഗ്രസുകാരനല്ലേ.കേരളത്തില്‍ ബി ജെ പി രണ്ടാം സ്ഥാനത്തുപോലും വരില്ല. എല്‍ ഡി എഫിന് വന്‍ വിജയം ഉണ്ടാവുമെന്നും പിണറായി വിജയന് പറഞ്ഞു.