കണ്ണൂര്‍:മലയാളി വായനക്കാരെ സര്‍ക്കസിലേക്ക് എത്തിച്ച എഴുത്തുകാരന് ശ്രീധരന് നമ്പാട് (86) നിര്യാതനായി. പാട്യം പത്തായക്കുന്നിലായിരുന്നു അന്ത്യം.സര്‍ക്കസില്‍ ട്രപ്പീസ് കളിക്കാരനായാണ് ശ്രീധരന് ചമ്പാടിന്റെ ജീവിതം ആരംഭിക്കുന്നത്.ഒരു പക്ഷേ സര്‍ക്കസ് തമ്പുകളിലിരുന്ന് സാഹിത്യ രചന നടത്തിയ അപൂര്‍വ്വ മലയാള സാഹിത്യകാരനാണ് ശ്രീധരന് ചമ്പാട്.സര്‍ക്കസ് പ്രമേയമായുള്ള സിനിമകളുടെ തിരക്കഥാ രചനയില്‍ സഹായിയാണ് എഴുത്തിന്റെ ലോകത്തേക്ക് എത്തുന്നത്.സിനിമയില്‍ അഭിനേതാവായും പ്രവര്‍ത്തിച്ചിട്ടുണ്ട്.നോവല്‍, ജീവചരിത്രം, ലേഖനങ്ങള്‍ തുടങ്ങിയ 20 ല്‍ പരം പുസ്തകങ്ങളും നൂറിലധികം കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.പത്രപ്രവര്‍ത്തനരംഗത്തും ശ്രീധരന് ചമ്പാട് പ്രവര്‍ത്തിച്ചിരുന്നു.
1937-ല്‍ തലശ്ശേരിക്കടുത്ത ചമ്പാട് ഗ്രാമത്തില്‍ കുഞ്ഞിക്കണ്ണന്റെയും നാരായണിയുടെയും മകനായി ജനിച്ചു. ചമ്പാട് കുന്നുമ്മല്‍ എല്‍.പി. സ്കൂള്‍, കതിരൂര്‍ ഹൈസ്കൂള്‍, കോഴിക്കോട് ദേവഗിരി കോളേജ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം നടത്തി. കോളജ് വിദ്യാഭ്യാസത്തിനിടയിലാണ് ശ്രീധരന് ഒളിച്ചോടുന്നത്. സര്‍ക്കസിനോടുള്ള അതിയായ താല്പര്യത്തെത്തുടര്ന്നായിരുന്നു ആ ഒളിച്ചോട്ടം. സര്‍ക്കസ്സില്‍ ചേര്‍ന്ന് ഫ്ളൈയിങ്ങ് ട്രപ്പീസ് പരിശീലിച്ച് കലാകാരനായി മാറി. ട്രപ്പീസ് കളിക്കാരന്, പബ്ലിക് റിലേഷന്‍ മാനേജര്‍ എന്നീ നിലകളിലായി വിവിധ സര്‍ക്കസ് കമ്പനികളില്‍ ഇരുപത്തിരണ്ട് വര്‍ഷത്തോളം പ്രവര്‍ത്തിച്ചു. ജെമിനി സര്‍ക്കസിലായിരുന്നു ഏറെക്കാലവും പ്രവര്‍ത്തിച്ചിരുന്നത്.
മേള സിനിമയുടെ കഥ എഴുതി. തമ്പ്, ഭൂമി മലയാളം എന്നീ ചിത്രങ്ങളില്‍ ചെറിയ വേഷങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. കൂടാതെ കുമ്മാട്ടി, ആരവം, അപൂര്‍വ സഹോദരങ്ങള്‍, ജോക്കര്‍, എന്നീ സിനിമകളില്‍ ഇദ്ദേഹം സഹായിയായി പ്രവര്‍ത്തിച്ചു. അഞ്ചുവര്‍ഷത്തോളം കേരളകൗമുദി ന്യൂസ് സര്‍വീസില്‍ ലേഖകനായിരുന്നു. പടയണി വാരികയുടെ ചീഫ് എഡിറ്റര്‍, പടയണി പത്രത്തിന്റെ ന്യൂസ് എഡിറ്റര്‍, ജഗന്നാഥം മാസിക എഡിറ്റര്‍ എന്നീ സ്ഥാനങ്ങളിലും പ്രവര്‍ത്തിച്ചു. സര്‍ക്കസ് ലോകം എന്ന ഡോക്യുമെന്ററി ശ്രീധരന് തയ്യാറാക്കി. ദൂരദര്‍ശനു വേണ്ടി സര്‍ക്കസ് എന്ന ഡോക്യുമെന്ററിക്ക് തിരക്കഥയും എഴുതിയിട്ടുണ്ട്. ജെമിനി സര്‍ക്കസിനു വേണ്ടി ഒരു പരസ്യചിത്രവും ഇദ്ദേഹം തയ്യാറാക്കിയിരുന്നു.
മാതൃഭൂമി ആഴ്ചപ്പതിപ്പ്, കലാകൗമുദി, ദേശാഭിമാനി, കുങ്കുമം, മലയാളനാട്, വീക്ഷണം തുടങ്ങിയ മാധ്യമങ്ങളില്‍ ആറ് നോവലുകളും ഒമ്പത് നോവലൈറ്റുകളും 60ലധികം കഥകളും രചിച്ചു. കുട്ടികള്‍ക്കുവേണ്ടി ശ്രീനാരായണഗുരുവിന്റെ ജീവചരിത്രവും എഴുതി.
കൃതികള്‍;അന്യോന്യം തേടി നടന്നവര്‍, കോമാളി റിംഗ് എന്നിവയാണ് നോവലുകള്‍. മഹച്ചരിതമാല 123 പാതിയെന്നാണ് ശ്രീധരന്റെ ജീവചരിത്രം. കൂടാരം, അന്തരം, അരങ്ങേറ്റം, ക്ലിന്റ്, തച്ചോളി ഒതേനന്, പയ്യമ്പിള്ളി ചന്തു, ആരോമല്‍, ചേകവര്‍, ഉണ്ണിയാര്‍ച്ച, തമ്പ്, മേള, അത്തിപ്പാറ, ഉത്തരപര്‍വ്വം, സര്‍ക്കസിന്റെ, ലോകം,ഗുരുദേവകഥാമൃതം, രക്തം ചിന്തിയവര് എന്നിവയാണ് പ്രധാന കൃതികള്‍. 2014 ല്‍ സമഗ്രസംഭാവനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരവും ലഭിച്ചിട്ടുണ്ട്.