തിരുവനന്തപുരം:സംസ്ഥാനത്തെ മദ്യനയത്തില്‍ ഉപാധികളോടെ മാറ്റം വരുത്തും.ഡ്രൈ ഡേയിലെ മദ്യവിതരണത്തിലാണ് ഉപാധികളോടെ മാറ്റം വരുത്താന്‍ മദ്യനയത്തിന്റെ കരടില്‍ ശുപാര്‍ശ നല്‍കിയത്.ഒന്നാം തിയ്യതി മദ്യഷോപ്പുകള്‍ മുഴുവനായി തുറക്കില്ല.ഡ്രൈ ഡേ കാരണം കോടികള്‍ നഷ്ടം വരുന്നുവെന്ന നികുതി വകുപ്പിന്റെയും ടൂറിസം വകുപ്പിന്റെയും റിപ്പോര്‍ട്ട് അടിസ്ഥാനമാക്കിയാണ് നടപടിയെന്നാണ് കരടില്‍ വ്യക്തമാക്കുന്നത്.പകരം മൈസ് ടൂറിസം, അന്താരാഷ്ട്ര കോണ്‍ഫറന്‍സുകള്‍, ഡെസ്റ്റിനേഷന്‍ വെഡിംഗ് എന്നിവടങ്ങളില്‍ പ്രത്യേക ഇളവ് അനുവദിക്കും. മദ്യവിതരണം എങ്ങനെയാകണമെന്നതടക്കം ചട്ടങ്ങളില്‍ വ്യക്തത വരുത്തും.
ആറ് മാസം വൈദ്യുതി ചാര്‍ജും കുടിശ്ശികയും ഈടാക്കില്ല, ഡ്രൈ ഡേ ഒഴിവാക്കണമെന്നും ഒന്നാം തിയ്യതി മദ്യവിതരണത്തിന് അനുമതി നല്‍കണമെന്നും ബാര്‍ ഉടമകള്‍ ഏറെ കാലമായി മുന്നോട്ട് വെക്കുന്ന ആവശ്യമാണ്.ബാറുടമകളുടെ ആവശ്യം പൂര്‍ണമായും പരിഗണിച്ചില്ലെങ്കിലും ഇത്തവണ ഉപാധികളോടെ പരിഗണിച്ചിട്ടുണ്ട്.