ട്വന്റി 20 ലോകകപ്പില്‍ സൂപ്പര്‍ എട്ടിന് മുമ്പായി ഇന്ത്യന്‍ ടീം ഒരു പ്രതിസന്ധിയെ നേരിടുന്നുവെന്ന് തുറന്നുപറഞ്ഞ് രോഹിത് ശര്‍മ്മ.
പരിശീലനത്തിനുള്ള സമയം കുറവാണ് വലിയ പ്രതിസന്ധിയായി നിലനില്‍ക്കുന്നത്.ആദ്യ മത്സരം കഴിഞ്ഞ് മൂന്ന് നാല് ദിവസങ്ങള്‍ക്കുള്ളില്‍ അടുത്ത രണ്ട് മത്സരങ്ങളും കളിക്കേണ്ടതുണ്ട്.അതിനാല്‍ താരങ്ങള്‍ പരിശീലന സമയം ഗൗരവമായി കാണേണ്ടതുണ്ട്.
ഊര്‍ജ്ജസ്വലമായി എല്ലാവരും കളിക്കണം.ലോകകപ്പില്‍ കൂടുതല്‍ മത്സരങ്ങളും യാത്രയും ഇന്ത്യന്‍ ടീമിനുണ്ട്.എന്നാല്‍ ഇതൊന്നും പ്രകടനത്തെയോ വിജയത്തെയോ ബാധിക്കരുതെന്നും രോഹിത് ശര്‍മ്മ പറഞ്ഞു.ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ സൂപ്പര്‍ എട്ട് മത്സരം 20-ാം തിയതിയാണ്. അഫ്ഗാനിസ്ഥാനാണ് എതിരാളികള്‍.ഓസ്ട്രേലിയയുമായും അഫ്ഗാനിസ്ഥാനുമായും ഇന്ത്യയ്ക്ക് സൂപ്പര്‍ എട്ട് മത്സരങ്ങളുണ്ട്.