സംസ്ഥാനത്തെ പ്രതിദിന വൈദ്യുതി ഉപയോഗം വീണ്ടും കുറഞ്ഞു.ഇന്നലെ ആകെ ഉപയോഗം 95.69 ദശലക്ഷം യൂണിറ്റാണ്.തുടര്‍ച്ചയായി രണ്ടാമത്തെ ദിവസമാണ് ഉപയോഗം 100 ദശലക്ഷം യൂണിറ്റ്ന് താഴെ എത്തുന്നത്.പീക്ക് ടൈം ആവശ്യകതയും കുറഞ്ഞു.4585 മെഗാവാട്ട് ആണ് ഇന്നലത്തെ ആവശ്യകത.
ബുധനാഴ്ചവരെ ശക്തമായ മഴയ്ക്ക് സാധ്യത;വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്
ആകെ ഉപയോഗം കുറഞ്ഞതോടെ മേഖല തിരിച്ചുള്ള വൈദ്യുതി നിയന്ത്രണത്തില്‍ ഇളവ് ഏര്‍പ്പെടുത്തും.ഘട്ടം ഘട്ടം ആയി നിയന്ത്രണം ഒഴിവാക്കാനാണ് കെഎസ്ഇബിയുടെ തീരുമാനം.എന്നാല്‍ പീക് ആവശ്യകത ഉയര്‍ന്നു നില്ക്കുന്ന മലബാറിലെ ചില സബ്സ്റ്റേഷന് പരിധികളില്‍ നിയന്ത്രണം തുടരും. ഈ സ്ഥലങ്ങളില്‍ വൈദ്യതി നിയന്ത്രണത്തിന്റെ സമയം കുറയ്ക്കും. പലസ്ഥലങ്ങളിലും വേനല്‍ മഴ കൂടി കിട്ടാന്‍ തുടങ്ങിയതോടെയാണ് വൈദ്യുതി ഉപഭോഗം കുറഞ്ഞത്.