മലയാളികളുടെ ആസ്വാദന ലോകത്തേക്ക് ഹൊററും മിസ്റ്ററിയും പ്രണയവും സംഗീതവുമെല്ലാം ഇഴചേര്‍ത്ത് അവതരിപ്പിച്ച ചിത്രമാണ്
ദേവദൂതല്.സിബി മലയിലിന്റെ സംവിധാനത്തില്‍ 2000-ല്‍ പുറത്തിറങ്ങിയ ഈ ചിത്രം നീണ്ട 24 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ന് റീറിലീസിനെത്തുന്നു.ഫോര്‍ കെ ദൃശ്യമികവോടെ റി-റിലീസിന് ഒരുങ്ങുന്ന ദേവദൂതന് വേണ്ടി ഏറെ പ്രതീക്ഷയോടെയാണ് മലയാളികള്‍ കാത്തിരുന്നത്.
മോഹന്‍ലാല്‍, മുരളി, ജനാര്ദ്ദനന്, ജയപ്രദ എന്നിവര്‍ പ്രധാനവേഷങ്ങളില്‍ എത്തിയ ചിത്രത്തിലെ ഗാനങ്ങളൊക്കെയും ഇന്നും മലയാളികളുടെ പ്രണയത്തിനും വിരഹത്തിനും കൂട്ടാക്കുന്നുണ്ട്.സംഗീതസംവിധായകനും ഗായകനുമായ വിശാല്‍ കൃഷ്ണമൂര്‍ത്തയുടെ പ്രാരംഭ പോരാട്ടങ്ങളെക്കുറിച്ചും പാട്ടുകള്‍ രചിക്കാന്‍ അയാളെ പ്രേരിപ്പിക്കുന്ന ഒരു അജ്ഞാത ആത്മാവിനെക്കുറിച്ചും ഓര്‍മ്മിപ്പിക്കുന്നതിനെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്റെ കഥ.
കൗതുകമുണര്‍ത്തുന്ന പ്ലോട്ടും മോഹന്‍ലാലിന്റെ ശ്രദ്ധേയമായ പ്രകടനവും, വിദ്യാസാഗര്‍ എന്ന മാന്ത്രിക സംഗീതജ്ഞന്റെ മാസ്മരിക സംഗീതവും ചിത്രം വീണ്ടും കാണാന്‍ പ്രേക്ഷകര്‍ക്കിടയില്‍ ആക്കം കൂട്ടുന്നു. 24 വര്‍ഷങ്ങള്‍ക്ക് ശേഷം വിശാല്‍ കൃഷ്ണമൂര്‍ത്തിയും മഹേശ്വറും അലീനയും വീണ്ടും പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുന്നു എന്നത് ആരാധകരുടെയും സിനിമാപ്രേമികളുടെയും ഇടയില്‍ ആവേശം ഉണര്‍ത്തിയിരിക്കുകയാണ്.
ജയപ്രദ, ജനാര്ദ്ദനന്, മരളി, വിനീത്, ജഗദീഷ്, ലെന, വിജയ ലക്ഷ്മി, ശരത് തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ അണിനിരന്നിരുന്നു. വിശാല്‍ കൃഷ്ണമൂര്‍ത്തി എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അവതരിപ്പിച്ചത്. റീ മാസ്റ്റേര്‍ഡ് & റീ എഡിറ്റഡ് പതിപ്പാകും തിയറ്ററുകളില്‍ എത്തുന്നത്. രഘുനാഥ് പലേരിയാണ് സിനിമയുടെ തിരക്കഥാകൃത്ത്. ത്രില്ലറാണ് ദേവദൂതന്. കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹൈ സ്റ്റുഡിയോസ് നേതൃത്വത്തിലാണ് ചിത്രം 4കെ നിലവാരത്തിലേക്ക് റീമാസ്റ്റര്‍ ചെയ്ത് പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്.