ആലപ്പുഴ:വെള്ളാപ്പള്ളിയുടെ മുസ്ലിം പ്രീണനപരാമര്‍ശം പൊതു സമൂഹം അവജ്ഞയോടെ തള്ളിക്കളയണമെന്ന് കേരള മുസ്ലിം കൗണ്‍സില്‍.
മുസ്ലിംവിരുദ്ധ വര്‍ഗീയത പറഞ്ഞ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയ ബി.ജെ.പി.ക്കും നരേന്ദ്രമോഡിക്കുമെതിരായ ജനവിധിയാണ് 2024 ലോകസഭാ തെരഞ്ഞെടുപ്പ് ഫലം.
തുരുമ്പെടുത്ത സംഘ പരിവാര്വാദങ്ങള് കടമെടുത്ത് തന്റെ താല്‍പ്പര്യങ്ങള്‍ക്കും,വര്‍ഗീയധ്രുവീകരണത്തിനുമുള്ള പരിശ്രമമാണ് അദ്ദേഹം നടത്തിയിട്ടുള്ളത്.പിന്നോക്ക സമൂഹങ്ങളുടെ ഐക്യത്തിന് പ്രസക്തി ഏറെയുള്ള ഇക്കാലത്ത് ഇത്തരം ആളുകളെ അകറ്റി നിര്‍ത്തുകയാണ് വേണ്ടതെന്ന് കേരളാ മുസ്ലിം കൗണ്‍സില്‍ ആവശ്യപ്പെടുന്നു.
പിന്നോക്ക സമുഹങ്ങളുടെ അവകാശങ്ങള്‍ക്കായ് ഒരുമിച്ച് നില്‍ക്കുകയും,കേരളത്തിന്റെ മതേതര,പൈതൃകം തകര്‍ക്കുന്ന വികല ശബ്ദങ്ങളെ ഒറ്റപ്പെടുത്തുകയും ചെയ്ത പാരമ്പര്യമാണ് നമ്മുടെ നാടിനുള്ളതെന്നും കെ.എം.സി.നേതാക്കള്‍ സംയുക്ത പ്രസ്ഥാവനയില്‍
പറഞ്ഞു.കേരളാ മുസ്ലിം കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് എം.പി.റഷീദ്, വൈ. പ്രസി.ജമാല്‍ പള്ളാതുരുത്തി,ജനറല്‍ സെക്രട്ടറി പിഎന്‍ അബ്ദുള്‍ കലാം,സെക്രട്ടറി.നജീബ് കോട്ടയം എന്നിവര്‍ പങ്കെടുത്തു.