കൊല്ലം:കെഎസ്ആര്‍ടിസിയില്‍ മദ്യപിച്ച് വാഹനമോടിക്കുന്നുണ്ടോ എന്നു കണ്ടെത്താന്‍ കൊണ്ടുവന്ന ബ്രത്തലൈസര്‍ പരിശോധന ഭയന്ന് ഡ്രൈവര്‍മാര്‍ മുങ്ങുന്നു.ബ്രത്തലൈസറില്‍ പൂജ്യത്തിനുമുകളില്‍ റീഡിങ് കാണിച്ചാല്‍ സസ്പെന്‍ഷനാണ് ശിക്ഷ എന്നതാണ് ഡ്രൈവര്‍മാര്‍ എത്താത്തതിന് കാരണം.ഇതോടെ പലയിടത്തും സര്‍വീസ് മുടങ്ങി.
കേരളത്തില്‍ മേയ് 31-ന് മണ്‍സൂണ്‍ എത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്
ഗതാഗതമന്ത്രിയുടെ മണ്ഡലമായ പത്തനാപുരത്തെ ഡിപ്പോയിലടക്കം സര്‍വീസ് മുടങ്ങിയ സ്ഥിതിയുണ്ടായി.ബ്രത്തലൈസര്‍ പരിശോധനയ്ക്ക് വിജിലന്‍സ് സംഘം എത്തുന്ന വിവരം അറിഞ്ഞാല്‍ തലേദിവസം മദ്യപിച്ച ഡ്രൈവര്‍മാര്‍ പോലും ഡ്യൂട്ടിക്ക് എത്താറില്ല.കെഎസ്ആര്‍ടിസിയിലെ രീതിയനുസരിച്ച് തലേദിവസം രാവിലെ മദ്യപിച്ചാല്‍ പോലും സസ്പെന്ഷന് കിട്ടും. അതിനാല്‍ ഡ്രൈവര്‍മാര്‍ ‘അഡീഷണല്‍ ഡ്യൂട്ടി’ക്ക് വരാറില്ലെന്നാണ് യൂണിറ്റുകളില്‍നിന്ന് ലഭിക്കുന്ന വിവരം.ബ്രത്തലൈസര്‍ പരിശോധനയെ തുടര്‍ന്ന് 204 ജീവനക്കാരെ ഇതുവരെ സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. ഇതില്‍ നൂറിലേറെപ്പേര്‍ ഡ്രൈവര്‍മാണ്.