ന്യൂഡൽഹി : ഡോ. വന്ദനദാസ് കൊലപാതക കേസിലെ പ്രതി സന്ദീപിന്റെ വിടുതൽ ഹർജി സുപ്രീം കോടതി തള്ളി. ജസ്റ്റിസുമാരായ അഭയ് എസ് ഓക, ജോർജ് മസീഹ് എന്നിവരടങ്ങിയ ബെഞ്ചാണ് വിടുതൽ ഹർജി തള്ളിയത്. ഹൈക്കോടതിയുടെ ഹർജി തള്ളികൊണ്ടുള്ള ഉത്തരവ് ശരിവെച്ച സുപ്രീം കോടതി അതിൽ ഇടപെടാൻ കഴിയില്ലെന്നും വ്യക്തമാക്കി.
നല്ല ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിൽ ഡോ. വന്ദനയുടെ ജീവൻ രക്ഷപ്പെടുത്താൻ സാധിക്കുമായിരുന്നുവെന്നാണ് സന്ദീപിന് വേണ്ടി ഹാജരായ അഭിഭാഷകരുടെ വാദം. എന്നാൽ ഇത് വാദത്തിന് മാത്രം ഉന്നയിക്കാമെന്ന് പറഞ്ഞ ജസ്റ്റിസ് അഭയ് എസ് ഓക അധ്യക്ഷനായ ബെഞ്ച് വിടുതൽ ഹർജി അംഗീകരിക്കാനാവില്ലെന്ന് നിലപാടെടുക്കുകയായിരുന്നു.
അതേ സമയം പ്രതി സന്ദീപ് നൽകിയ ജാമ്യ ഹർജിയിൽ സുപ്രീം കോടതി നോട്ടീസ് അയച്ചു.
നല്ല ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിൽ ഡോ. വന്ദനയുടെ ജീവൻ രക്ഷപ്പെടുത്താൻ സാധിക്കുമായിരുന്നുവെന്നാണ് സന്ദീപിന് വേണ്ടി ഹാജരായ അഭിഭാഷകരുടെ വാദം. എന്നാൽ ഇത് വാദത്തിന് മാത്രം ഉന്നയിക്കാമെന്ന് പറഞ്ഞ ജസ്റ്റിസ് അഭയ് എസ് ഓക അധ്യക്ഷനായ ബെഞ്ച് വിടുതൽ ഹർജി അംഗീകരിക്കാനാവില്ലെന്ന് നിലപാടെടുക്കുകയായിരുന്നു.
അതേ സമയം പ്രതി സന്ദീപ് നൽകിയ ജാമ്യ ഹർജിയിൽ സുപ്രീം കോടതി നോട്ടീസ് അയച്ചു.സന്ദീപിനായി അഭിഭാഷകരായ ബിഎ ആളൂർ, അശ്വതി എംകെ എന്നിവർ ഹാജരായി