തിരുവനന്തപുരം:സര്‍ക്കാരിന്റെ പുതിയ മദ്യനയം ഓഗസ്റ്റ് മാസത്തില്‍ പുറത്തിറക്കും.മദ്യനയത്തിന്റെ കരട് തയാറാക്കുന്ന നടപടികളിലേക്ക് എക്സൈസ് വകുപ്പ് കടന്നിരിക്കുന്നത്.ഓഗസ്റ്റില്‍ മന്ത്രിസഭയില്‍ നയത്തിന് അംഗീകാരം നേടാനാണ് എക്സൈസ് വകുപ്പിന്റെ ലക്ഷ്യം.സിപിഐഎമ്മിലെയും മുന്നണിയിലെയും ചര്‍ച്ചകള്‍ക്ക് ശേഷമാണ് നയം അന്തിമമാകുക.
പുതിയ മദ്യനയത്തില്‍ വിവാദ വ്യവസ്ഥകള്‍ ഒഴിവാക്കും.ഇംഗ്ലീഷ് മാസം ഒന്നാം തീയതിയിലെ ഡ്രൈ ഡേ നിലനിര്‍ത്തും.ബാറുകളുടെ പ്രവര്‍ത്തനസമയം ദീര്‍ഘിപ്പിച്ച് നല്‍കില്ല.ഐടി കേന്ദ്രങ്ങളില്‍ മദ്യശാലകള്‍ക്ക് അനുമതിയുണ്ടാകും.മുന്‍വര്‍ഷത്തെ നയത്തില്‍ തീരുമാനിച്ച വിഷയമായതിനാലാണ് മാറ്റം വരുത്താത്തത്. ഡിസ്റ്റിലറി നയത്തിലും മാറ്റം വരുത്തേണ്ടെന്നാണ് ധാരണ.