കൊച്ചി:പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരായ പുനര്‍ജനിക്കേസില്‍ പരാതിക്കാരന് ഇഡി നോട്ടീസ് നല്കി.പരാതിക്കാരനായ ജയ്സണ്‍ പാനികുളങ്ങരയോട് നാളെ കൊച്ചിയിലെ എന്‍ഫോഴ്സ്മെന്റ് ഓഫീസില്‍ രാവിലെ 10.30 ന് ഹാജരാകാനാണ് നോട്ടീസ് നല്‍കിയത്.മെയ് 16 നും ഇഡി പരാതിക്കാരന്റെ മൊഴിയെടുത്തിരുന്നു.2018 ലെ പ്രളയത്തിന് ശേഷമാണ് പറവൂരില്‍ വി.ഡി സതീശന് എംഎല്‍എയുടെ നേതൃത്വത്തില്‍ പുനര്‍ജനി പദ്ധതി നടപ്പാക്കിയത്. ഇതിനെതിരെയാണ് വിദേശ നാണ്യ വിനിമയ ചട്ടം ലംഘിച്ചെന്ന പരാതി ഉയര്‍ന്നത്.വിദേശ നാണ്യ വിനിമയ ചട്ടലംഘനവുമായി ബന്ധപ്പെട്ടാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.കേസില്‍ നേരത്തെ പരാതിക്കാരന് ഇഡിക്ക് തെളിവുകള്‍ കൈമാറിയിരുന്നു.